Wednesday September 26th, 2018 - 6:18:pm
topbanner

മുണ്ടക്കയത്ത് വീടിനുമുകളില്‍ മരം വീണ് മൂന്നു പേര്‍ക്ക് പരുക്ക്

Jikku Joseph
മുണ്ടക്കയത്ത് വീടിനുമുകളില്‍ മരം വീണ് മൂന്നു പേര്‍ക്ക് പരുക്ക്

മുണ്ടക്കയം: കാലവര്‍ഷം എത്തുന്നതിനു മുന്‍പ് സംസ്ഥാനത്ത് കനത്ത മഴ. കൊച്ചി, തിരുവനന്തപുരം, കോട്ടയം, മലപ്പുറം, എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. സംസ്ഥാനത്ത് മഴയ്ക്ക് അനുകൂലമായ സാഹചര്യം രൂപപ്പെട്ടു വരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് വീടിനു മുകളിലേക്ക് മരം വീണ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. പാറേമ്പലം സ്വദേശി മേരി, മകള്‍ ജോളി, ചെറുമകന്‍ മണിക്കുട്ടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഏഴു മണിക്കായിരുന്നു അപകടം. നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. വീട് പൂര്‍ണമായി തകര്‍ന്നു. ഞായറാഴ്ച മുണ്ടക്കയത്തും പരിസര പ്രദേശത്തും കനത്ത മഴ പെയ്തിരുന്നു.

English summary
tree hit house in mundakayam three injured
topbanner

More News from this section

Subscribe by Email