Tuesday November 13th, 2018 - 12:33:pm
topbanner

കുട്ടികളുമായി വന്ന സ്‌കൂള്‍ ബസ്സിന് മുകളില്‍ വന്‍ മരം കടപുഴകിവീണു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു

NewsDesk
കുട്ടികളുമായി വന്ന സ്‌കൂള്‍ ബസ്സിന് മുകളില്‍ വന്‍ മരം കടപുഴകിവീണു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി ചിറക്കടവില്‍ വിദ്യാര്‍ഥികളുമായി വരികയായിരുന്ന സ്‌കൂള്‍ബസ്സിനു മുകളിലേയ്ക്ക് വന്‍മരം കടപുഴകി വീണു. രാവിലെ ഒന്‍പതുമണിയോടെയായിരുന്നു സംഭവം.

ബസിലുണ്ടായിരുന്ന ചിറക്കടവ് സെന്റ് എഫ്രേംസ് സ്‌കൂളിലെ 20 വിദ്യാര്‍ഥികളും പരുക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. റോഡിനു കുറുകെ വീണ മരത്തിന്റെ മുകള്‍ഭാഗം സമീപത്തുണ്ടായിരുന്ന കെട്ടിടത്തിനു മേല്‍ പതിച്ചതിനാല്‍ ബസിനു കാര്യമായ കേടുപാടു സംഭവിച്ചില്ല.

ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിദ്യാര്‍ഥികളെ ബസില്‍നിന്നും പുറത്തെടുത്തത്. അപകടസ്ഥലത്തുണ്ടായിരുന്ന വൈദ്യുത കമ്പി പൊട്ടിവീഴാതിരുന്നതും വന്‍ അപകടം ഒഴിവാക്കി.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇവിടെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ തദ്ദേശഭരണാധികാരികള്‍ ഇതിനു തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അപകടാവസ്ഥയിലുള്ള നിരവധി മരങ്ങള്‍ റോഡിന് ഇരുവശവും നില്‍ക്കുന്നത് ഇതുവഴിയുള്ള യാത്രയ്ക്ക് നിത്യഭീഷണിയാണ്.

Read more topics: tree, school, bus, ponkunnam, Kerala
English summary
tree falls on school bus in ponkunnam Kerala
topbanner

More News from this section

Subscribe by Email