Thursday June 20th, 2019 - 10:46:am
topbanner
topbanner

ചികിത്സാ പിഴവ് മൂലം പത്തുവയസുകാരന്റെ മരണം; ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പ്രതിഷേധം

RA
ചികിത്സാ പിഴവ് മൂലം പത്തുവയസുകാരന്റെ മരണം; ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം പത്തുവയസുകാരൻ മരിച്ച സംഭവത്തില്‍ ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഈ മാസം ഏഴിനാണ് കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ ഷിബു പ്രകാശിന്റെ മകന്‍ അനന്തകൃഷ്ണന്‍ സൈക്കിളില്‍ നിന്ന് വീണ് വയറിന് ഗുരുതരമായി പരിക്കേറ്റ് ദേവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാതെ തിരിച്ചയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം കുട്ടി അവശനായി.

ഇതേ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.

ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. കുട്ടിയുടെ മരണത്തില്‍ ഫലപ്രദമായ പൊലീസ് അന്വേഷണം നടത്തിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐയുടെ തീരുമാനം. സി.പി.എം ചാല ഏരിയ കമ്മിറ്റിയും ആശുപത്രി അധികൃതരുടെ അനാസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 

English summary
treatment mistake 10 years old boy death
topbanner

More News from this section

Subscribe by Email