topbanner
Friday July 21st, 2017 - 8:08:pm
topbanner

പറയുക മാത്രമല്ല പ്രവര്‍ത്തിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗതാഗതമന്ത്രി തോമസ് ചാണ്ടി

NewsDesk
പറയുക മാത്രമല്ല പ്രവര്‍ത്തിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗതാഗതമന്ത്രി തോമസ് ചാണ്ടി

കോട്ടയം:പറയുക മാത്രമല്ല പ്രവര്‍ത്തിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സംസ്ഥാന ഗതാഗതമന്ത്രി തോമസ് ചാണ്ടി. അര്‍ധരാത്രി പിഞ്ചുകുഞ്ഞിന്റെ രക്ഷകരായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും വാഗ്ദാനം ചെയ്ത പരിതോഷികം കൈമാറി. ചങ്ങനാശേരി ഡിപ്പോയിലെ ഡ്രൈവര്‍ കെ.പി.വിനോദ്, കണ്ടക്ടര്‍ ബിനു അപ്പുക്കുട്ടന്‍ എന്നിവര്‍ക്കാണ് മന്ത്രി പാരിതോഷികം നല്‍കിയത്.

തിരക്കിനിടയില്‍ മന്ത്രിക്ക് നേരിട്ട് എത്താന്‍ കഴിയാതിരുന്നതിനാല്‍ ബുധനാഴ്ച വൈകിട്ട് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സഹോദരന്‍ തോമസ് കെ.തോമസ് ചങ്ങനാശേരി ഡിപ്പോയിലെത്തിയാണ് ജീവനക്കാര്‍ക്കുള്ള പാരിതോഷികം കൈമാറിയത്. മന്ത്രിയുടെ ശമ്പളത്തില്‍ നിന്നുള്ള 25000 രൂപ വീതമാണ് ഇരുവര്‍ക്കും കൈമാറിയത്.

13ന് രാത്രി പത്തോടെ അങ്കമാലിയില്‍നിന്നു ചങ്ങനാശേരിയിലേക്കു പുറപ്പെട്ട ബസിലായിരുന്നു സംഭവം. ഏഴു യാത്രക്കാരേ ബസിലുണ്ടായിരുന്നുള്ളൂ. നാലു വയസ്സ് തോന്നിക്കുന്ന കുഞ്ഞുമായി മൂവാറ്റുപുഴയില്‍നിന്നു ദമ്പതികള്‍ കയറി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും കുഞ്ഞ് അപസ്മാര ലക്ഷണം പ്രകടിപ്പിച്ചു തുടങ്ങി.

കണ്ടക്ടറും യാത്രക്കാരും വിവരം തിരക്കി. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുമായി കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയിലേക്കുള്ള പോകുകയാണ് അവര്‍. ടാക്‌സിക്കൂലി നല്‍കാനില്ലാത്തതിനാല്‍ ബസില്‍ കയറിയതാണ്. അല്‍പംകൂടി കഴിഞ്ഞതോടെ കുഞ്ഞിന്റെ നില കൂടുതല്‍ വഷളായി. കണ്ടക്ടറും യാത്രക്കാരും ചേര്‍ന്നു പ്രഥമശുശൂഷ നല്‍കി. ഡ്രൈവര്‍ ബസുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു.

മോനിപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചു. മുക്കാല്‍ മണിക്കൂറോളം അത്യാഹിതവിഭാഗത്തില്‍ ചെലവഴിച്ചു.എന്നിട്ടു ദമ്പതികളെയും കുഞ്ഞിനെയും കയറ്റി വീണ്ടും ബസ് പുറപ്പെട്ടു. ഏറ്റുമാനൂരില്‍ എത്തി കുട്ടികളുടെ ആശുപത്രിയിലേക്കു പോകാന്‍ ഓട്ടോറിക്ഷ വിളിച്ചുകൊടുത്തു. ഓട്ടോക്കൂലിയും നല്‍കി.

രാത്രി പത്തിന് എത്തേണ്ട ബസ് ചങ്ങനാശേരിയില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ എത്തിയതിനു കാരണം ഓഫിസറോടു വിശദീകരിച്ചെങ്കിലും മറ്റാരോടും പറഞ്ഞില്ല. പിറ്റേന്ന് ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ജീവനക്കാരെ വകുപ്പ് മന്ത്രിതന്നെ നേരിട്ടു വിളിച്ച് അഭിന്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. മന്ത്രിയുടെ ഈ പ്രഖ്യാപനമാണ് ബുധനാഴ്ച യാഥാര്‍ഥ്യമായത്. മന്ത്രിയുടെ വാക്ക് പാലിക്കലോടെ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്കിടയില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാക്കിയിട്ടുണ്ട്.

Read more topics: minister, thomas chandy,
English summary
transport minister thomas chandy first month salary
topbanner topbanner

More News from this section

Subscribe by Email