topbanner
Saturday July 29th, 2017 - 5:20:pm
topbanner

കൊച്ചിയില്‍ വീണ്ടും സദാചാര ഗുണ്ടായിസം, മുടിയില്‍ കുത്തിപ്പിടിച്ച്‌ കുനിച്ചുനിര്‍ത്തി ഇടിച്ചു: അനന്യ

NewsDesk
കൊച്ചിയില്‍ വീണ്ടും സദാചാര ഗുണ്ടായിസം, മുടിയില്‍ കുത്തിപ്പിടിച്ച്‌ കുനിച്ചുനിര്‍ത്തി ഇടിച്ചു: അനന്യ

കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അനന്യയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെയാണ് ഇന്നലെ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്.

രാത്രി പത്തോടെ കോണ്‍വെന്‍റ് റോഡില്‍വച്ചായിരുന്നു സംഭവം.സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിങ് കഴിഞ്ഞശേഷം വാഹനം കാത്തുനില്‍ക്കുകയായിരുന്നു അനന്യ. ആ സമയം ഒരാള്‍ ബൈക്കിലെത്തിബൈക്കിലിരിക്കുകയായിരുന്ന സുഹൃത്ത് ശ്രേയസിനോട് നിന്‍െറ പേരെന്താ, വീട് എവിടെയാ എന്നു ചോദിച്ചു. ശ്രേയസ് അതിനു മറുപടി നല്‍കി. അപ്പോള്‍ അയാള്‍ ശ്രേയസിനെ രൂക്ഷമായി നോക്കി. എന്തിനാ ചേട്ടാ നോക്കുന്നതെന്നു ശ്രേയസ് ചോദിച്ചു. അപ്പോള്‍ അയാള്‍ നിനക്ക് ഇപ്പോള്‍ പറഞ്ഞുതരാമെന്നു പറഞ്ഞ് വാഹനം മാറ്റിവച്ചശേഷം ശ്രേയസിന്‍െറ അടുത്തെത്തി ചെകിട്ടത്തടിച്ചു. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.

ഈ സമയം ഫോണ്‍ ചെയ്തുകൊണ്ടു നില്‍ക്കുകയായിരുന്ന അനന്യ ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. ശ്രേയസിനെ അയാള്‍ തല്ളുന്നത് കണ്ട് ഓടി അടുത്തെത്തി. ചോദ്യം ചെയ്തപ്പോള്‍ അനന്യയെയും മര്‍ദ്ദിക്കുകയായിരുന്നു. ആദ്യം കഴുത്തില്‍ ആഞ്ഞടിച്ചു. പിന്നെ കയറിപ്പിടിച്ച്‌ അപമാനിക്കാന്‍ ശ്രമിക്കുകയുംഅതിനുശേഷം മുടിയില്‍ കുത്തിപ്പിടിച്ച്‌ കുനിച്ചു നിര്‍ത്തിയശേഷം മുതുകില്‍ ഇടിക്കുകയുമായിരുന്നു. അലറി വിളിച്ചുകൊണ്ട് റോഡിലേക്ക് ഓടിയിറങ്ങിയ അനന്യയെ അയാളുടെ മൂന്നു സുഹൃത്തുക്കള്‍ കൂടിയെത്തി പിടിച്ചു മാറ്റുന്നെന്ന വ്യാജേന പിടിച്ചുവയ്ക്കുകയും മറ്റേയാള്‍ അടിക്കുകയും ചെയ്തു. അസഭ്യം പറഞ്ഞുകൊണ്ടാണ് തല്ളിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും അനന്യ പറയുന്നു.

തുടര്‍ന്ന് ശ്രേയസിന്‍റെ ബൈക്ക് തളളി താഴെയിട്ടു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടം ചേര്‍ന്നു ആക്രമിച്ചു. തല്ളുന്നതിനിടയില്‍ അയാളെ ഷെമീറേ എന്നു കൂട്ടുകാര്‍വിളിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അയാളുടെ പേര് മനസ്സിലായതെന്നും അനന്യ പറയുന്നു. ഇതിനിടയില്‍ അയാള്‍ ബില്‍ഡിങ്ങിലേക്കു കയറിപ്പോയി. ധരിച്ചിരുന്ന ടീഷര്‍ട്ട് മുഴുവന്‍ വലിച്ചു കീറിയ ശേഷമാണ് പുറത്തേക്കുവന്നത്. ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട ഞാനും സുഹൃത്തുക്കളും ഓട്ടോയില്‍ കയറി ജില്ളാ ആശുപത്രിയിലെത്തി.

ഷെമീര്‍ എന്നയാള്‍ അവിടെയും എത്തി. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും അനന്യ പറഞ്ഞു. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും അനന്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൃശൂരില്‍ ഭിന്നലിംഗക്കാരെ പൊലീസ് ആക്രമിച്ച സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കൊച്ചിയിലും

Read more topics: transgender, ananya, moral policing,
English summary
transgender ananya moral policing at kochi
topbanner topbanner

More News from this section

Subscribe by Email