Thursday June 27th, 2019 - 12:04:pm
topbanner
topbanner

സമരം ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം; പ്രതികാരനടപടിയെന്ന് എഐടിയുസി

Jikku Joseph
സമരം ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം; പ്രതികാരനടപടിയെന്ന് എഐടിയുസി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പണി മുടക്കിയ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. എഐടിയുസി, ബിഎംസി യൂണിയനുകളിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.

ദൂര സ്ഥലങ്ങളിലേക്കാണ് ഇവരെ മാറ്റിയത്. എറണാകുളം, കൊട്ടാരക്കര, കരുനാഗപ്പിള്ളി ഡിപ്പോകളിലേക്കാണ് ജീവനക്കാരെ മാറ്റിയിരിക്കുന്നത്. കരുനാഗപ്പിള്ളി വെഹിക്കള്‍ സൂപ്പര്‍വൈസറെയും സ്ഥലം മാറ്റിയിട്ടുണ്ട്.

സര്‍ക്കാരിന്റേത് പ്രതികാര നടപടിയാണെന്ന് എഐടിയുസി ആരോപിച്ചു.സമരത്തിന് മൂന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നതായും പ്രവര്‍ത്തകര്‍ ആരോപിച്ചു.

Read more topics: transfer, ksrtc workers, strike
English summary
transfer for ksrtc workers
topbanner

More News from this section

Subscribe by Email