Thursday June 21st, 2018 - 7:22:pm
topbanner
Breaking News

ട്രാന്‍സ്‌ജെന്‍ഡറുകളെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ പ്രത്യേകം തടവുമുറികളില്ല

NewsDesk
ട്രാന്‍സ്‌ജെന്‍ഡറുകളെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ പ്രത്യേകം തടവുമുറികളില്ല


തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡറുകളെ പാര്‍പ്പിക്കാന്‍ ജയിലുകളില്‍ പ്രത്യേകം തടവുമുറികളില്ല. എല്ലാ ജയിലുകളിലും പ്രത്യേകം തടവുമുറികള്‍ വേണമെന്ന ഉത്തരവ് രണ്ടു വര്‍ഷമായിട്ടും നടപ്പായിട്ടില്ല.

2012-ല്‍ നല്‍കിയ റിട്ട് ഹര്‍ജിയിലുള്ള സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2016 ജനുവരി 18-നാണ് ജയില്‍ ഡി.ജി.പി. ഉത്തരവിട്ടത്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കോടതിവിധി നടപ്പാക്കാനുള്ള നിര്‍ദേശം നല്‍കിയിരുന്നു. ഒരു ജയിലില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ലൈംഗിക പീഡനത്തിന് ഇരയായതിനെത്തുടര്‍ന്നായിരുന്നു സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഇപ്പോള്‍ കേരളത്തിലെ ജയിലുകളിലുള്ള 7300 തടവുകാരില്‍ ഈ വിഭാഗക്കാരാരുമില്ല. മാനുഷിക പരിഗണനവെച്ചും തടവില്‍ പ്രത്യേകമായി പാര്‍പ്പിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടും ട്രാന്‍സ്‌ജെന്‍ഡറുകളുടെ പേരില്‍ കേസെടുക്കാനുള്ള സാഹചര്യമുണ്ടായാല്‍പ്പോലും ഒഴിവാക്കുകയാണ് ചെയ്യാറുള്ളതെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറയുന്നു. നാലുവര്‍ഷംമുമ്പ് പത്തനംതിട്ടയില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ ജയിലില്‍ റിമാന്‍ഡു ചെയ്യാന്‍ കഴിയാത്തതിനാല്‍ തിരുവന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. 

ബെംഗളൂരു ആസ്ഥാനമായ 'സംഗമ' എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ 2015-ല്‍ നടന്ന സര്‍വേയില്‍ കേരളത്തില്‍ കാല്‍ലക്ഷത്തോളം ട്രാന്‍സ്‌ജെന്‍ഡറുകളുള്ളതായി കണ്ടെത്തിയിരുന്നു. മറുനാടന്‍ തൊഴിലാളികളില്‍ 63 ട്രാന്‍സ്‌ജെന്‍ഡറുകളുമുണ്ട്. ജയില്‍ ഡി.ജി.പി.യുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ പ്രത്യേക മുറികള്‍ ഉണ്ടാക്കാനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്തിന് സമര്‍പ്പിച്ചെങ്കിലും നടപടിയായില്ല.

ഇവിടെ രണ്ടു തടവുമുറികള്‍ മാത്രമേയുള്ളൂ. എട്ടു ജീവപര്യന്തക്കാരും അഞ്ച് റിമാന്‍ഡുകാരും ഉള്‍പ്പെടെ 18 തടവുകാരുണ്ട്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ 11 ജീവപര്യന്തക്കാര്‍ ഉള്‍പ്പെടെ 43 തടവുകാരുണ്ട്. 19 സെല്ലുകളുമുണ്ട്. എന്നാല്‍ ഇവിടെയും പ്രത്യേക സെല്ലുകളില്ല.

Read more topics: tran genders, prison
English summary
tran genders in prison

More News from this section

Subscribe by Email