Wednesday November 21st, 2018 - 10:08:am
topbanner

യാത്രക്കാരെ പെരുവഴിയിലാക്കി ട്രെയിനുകളുടെ വൈകിയോട്ടം

akhila
യാത്രക്കാരെ പെരുവഴിയിലാക്കി ട്രെയിനുകളുടെ വൈകിയോട്ടം

കൊല്ലം : ട്രെയിനുകള്‍ പതിവായി വൈകിയോടുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലാകുന്ന അവസ്ഥയാണ്. കൊങ്കണ്‍ പാതയിലെ പ്രശ്നങ്ങള്‍ കാരണം ഞായറാഴ്ച രാത്രി മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട മലബാര്‍ എക്സ്പ്രസ് എട്ടുമണിക്കൂറിലേറെ വൈകിയാണ് തിരുവനന്തപുരത്തെത്തിയത്. റെയില്‍വേ അധികൃതരുടെ സന്ദേശം കിട്ടിയതു കാരണം പലരും ടിക്കറ്റ് കാന്‍സല്‍ ചെയ്ത് ബസുകള്‍ പിടിച്ചു.

കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നൂറുകണക്കിന് ജീവനക്കാരും തൊഴിലാളികളും വിദ്യാര്‍ഥികളും ആശ്രയിക്കുന്ന ട്രെയിനാണിത്. രാവിലെ ഏഴിന് കൊല്ലത്തെത്തേണ്ട മലബാര്‍ ഉച്ചതിരിഞ്ഞ് മൂന്നേമുക്കാലിനാണ് എത്തുകയും ചെന്നെയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ചെന്നൈ സൂപ്പറും ഏഴുമണിക്കൂറോളം വൈകുകയും ചെയ്തു. രാവിലെ ആറേകാലിന് കൊല്ലത്തെത്തേണ്ട ട്രെയിന്‍ ഉച്ചയ്ക്ക് ഒന്നിനാണ് എത്തിയത്.

ഏറനാട് എക്സ്പ്രസും പതിവായി വൈകുന്നു. പുലര്‍ച്ചെ രണ്ടിന് നാഗര്‍കോവിലില്‍നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ട്രെയിന്‍ 4.45-ന് കൊല്ലത്തെത്തുന്നത് ഏഴിനാണ് കൊല്ലത്തെത്തിയത്. കോട്ടയം വഴി പോകുന്ന പാലരുവി എക്സ്പ്രസ് എറണാകുളം നോര്‍ത്തില്‍ എത്തുമ്പോള്‍ പത്തുമണിയാകുന്നതിനാല്‍ എല്ലാവരും ആശ്രയിക്കുന്നത് ഏറനാടിനെയാണ്. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വണ്ടികള്‍ വൈകുന്നതെന്നും പത്തുദിവസംകൂടി വൈകാന്‍ സാധ്യതയുണ്ടെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Read more topics: train, passengers
English summary
trains delay passengers trapped
topbanner

More News from this section

Subscribe by Email