Tuesday March 19th, 2019 - 3:41:pm
topbanner
topbanner

കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

Jikku Joseph
കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

കണ്ണൂര്‍: കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ഇന്നും നാളെയും ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മാഹിക്കും തലശ്ശേരിക്കും ഇടയില്‍ റെയില്‍വേ പാളങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ പൂര്‍ണമായും രണ്ടു ദിവസവും റദ്ദാക്കി. മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍, മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ എന്നിവയുടെ യാത്ര പുനഃക്രമീകരിച്ചു.

മംഗളൂരു-കോഴിക്കോട്, മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും. കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ കോഴിക്കോട് വരെ സര്‍വീസ് നടത്തുകയുള്ളൂ. നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂറോളം വൈകിയോടും.

മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ യാത്രാസമയം താത്കാലിക പുനഃക്രമീകരിച്ചു. ഈ ട്രെയിന്‍ മംഗളൂരുവില്‍നിന്ന് 45 മിനിറ്റ് വൈകിയാണ് യാത്ര പുറപ്പെടുക. കോയമ്പത്തൂരിലെത്താന്‍ ഒരു മണിക്കൂറോളം വൈകും.

Viral News

English summary
train will deley today through kannur and kozikode
topbanner

More News from this section

Subscribe by Email