topbanner
Friday February 23rd, 2018 - 9:53:am
topbanner
Breaking News

പാതയിരട്ടിപ്പിക്കല്‍: റെയില്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും

Jikku Joseph
പാതയിരട്ടിപ്പിക്കല്‍: റെയില്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും

കോട്ടയം: ചങ്ങനാശ്ശേരി- തിരുവല്ല റൂട്ടില്‍ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് റെയില്‍വേ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്നും തുടരും. കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി, കന്യാകുമാരി- മുംബൈ ജയന്തി, ന്യൂ ഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. പുനലൂര്‍-  ഗുരുവായൂര്‍ പാസഞ്ചര്‍  കോട്ടയത്തിനും പുനലൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കി.

ഇതിനു പുറമെ നാലു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദു ചെയ്തിട്ടുണ്ട്. 11.10നുള്ള കൊല്ലം- എറണാകുളം മെമു 12-30 ന് പുറപ്പെടുന്ന രീതിയില്‍ ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്. അതേ സമയം ട്രെയിന്‍ നിയന്ത്രണം സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ള സ്ഥിരം യാത്രക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്.

English summary
train will deley today also through kottayam
topbanner

More News from this section

Subscribe by Email