topbanner
Saturday December 16th, 2017 - 6:55:am
topbanner
topbanner

പാതയിരട്ടിപ്പിക്കല്‍: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

Jikku Joseph
പാതയിരട്ടിപ്പിക്കല്‍: കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

കോട്ടയം: പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് തിരുവല്ല-ചങ്ങനാശ്ശേരി റൂട്ടില്‍ നിര്‍മാണ ജോലി നടക്കുന്നതിനാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. നാല് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും മൂന്നു ദീര്‍ഘദൂര എക്‌സ്പ്രസ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്യും. കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം (56381), എറണാകുളം-കായംകുളം (56381), കായംകുളം-ഏറണാകുളം(56381) എന്നീ പാസഞ്ചറുകളാണ് റദാക്കിയതെന്ന് റെയില്‍വേ അറിയിച്ചു.

കന്യാകുമാരി-മുബൈ സി.എസ്.ടി എക്‌സ്പ്രസ് (16382), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് (12081), ന്യൂഡല്‍ഹി-തിരുവന്തപുരം കേരള എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (ഇരുദിശകളിലേക്കും) കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രമായിരിക്കും സര്‍വിസ്.

English summary
train will deley through kottayam
topbanner topbanner

More News from this section

Subscribe by Email