Wednesday November 14th, 2018 - 1:53:am
topbanner

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി

Jikku Joseph
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവന്തപുരം: ഇടപ്പള്ളി യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാത്രി 8.35ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസഞ്ചര്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നിലമ്പുര്‍-എറണാകുളം പാസഞ്ചര്‍, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചെയ്തു.

നിലമ്പുര്‍-എറണാകുളം പാസഞ്ചര്‍ ഇടപ്പള്ളിയിലും, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി ആലുവയിലും സര്‍വീസ് അവസാനിപ്പിച്ചു. ബിലാസ്പുര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് ഇടപ്പള്ളിയില്‍ രണ്ടര മണിക്കൂര്‍ പിടിച്ചിടും.

ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് കളമശേരിയിലും, മാംഗളൂര്‍-തിരുവനന്തപുരം എക്‌സ്പ്രസ് ആലുവയിലും 40 മിനിറ്റ് പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.

English summary
train service have been canceled due to maintenance works
topbanner

More News from this section

Subscribe by Email