Monday February 18th, 2019 - 5:56:am
topbanner

ട്രെയിനില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു

NewsDesk
ട്രെയിനില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു

പാറശാല : ട്രെയിനില്‍ കടത്തുവാന്‍ ശ്രമിച്ച 10 കിലോ കഞ്ചാവ് പോലീസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുവാന്‍ ശ്രമിച്ച കഞ്ചാവാണ് പാറശാല റെയില്‍വേ പോലീസ് പിടിച്ചെടുത്തത്. ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കന്യാകുമാരിയില്‍ നിന്നും ബംഗളൂരുവിലേക്കു പോവൂകയായിരുന്ന ഐലന്റ് എക്‌സ്പ്രസില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. ആളൊഴിഞ്ഞ എസ് ഒമ്പത് നമ്പര്‍ കോച്ചിലെ സീറ്റിനടിയില്‍ ഉടമസ്ഥരില്ലാതെ കണ്ടെത്തിയ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്നു മനസിലായത്.

തെലുങ്ക് പത്രത്തില്‍ പൊതിഞ്ഞ കഞ്ചാവിന്റെ പുറത്ത് പ്ലാസ്റ്റിക് കവര്‍ പൊതിയുകയും പാക്കിംഗ് ടേപ്പ് ഒട്ടിച്ച് സൂക്ഷിച്ച നിലയിലുമായിരുന്നു. രണ്ടുകിലോ വീതമുള്ള അഞ്ചു പൊതികളിലായാണ് സൂക്ഷിച്ചിരുന്നത്.

യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കി 'ആദരിച്ച' ക്ലിഫ് ഹൗസ് ഫെയിം സന്ധ്യ ജോലി ഉപേക്ഷിച്ചു

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ കണ്ണൂരുകാരന് വീടുകണ്ടെത്താന്‍ പോലീസിന്റെ സഹായം

സിബിഐ അന്വേഷണം; മണിയുടെ അനുജന്‍ ജയിലില്‍ ഉണ്ട തിന്നുമെന്ന് തരികിട സാബു

 

 

Viral News

Read more topics: train, knjavu, thiruvananthapuram
English summary
train knjavu thiruvananthapuram
topbanner

More News from this section

Subscribe by Email