Sunday April 21st, 2019 - 12:00:pm
topbanner
topbanner

റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; തൃശൂരില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

Jikku Joseph
റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി; തൃശൂരില്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

തൃശൂര്‍: പുതുക്കാടിനും ഒല്ലൂരിനും ഇടയില്‍ റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളത്തിനും പുതുക്കാടിനും ഇടയിലുള്ള നാല് പാസഞ്ചറുകള്‍ റദ്ദാക്കി. എറണാകുളം-ഗുരുവായൂര്‍, എറണാകുളം-നിലമ്പൂര്‍, എറണാകുളം-കായംകുളം, എറണാകുളം-ആലപ്പുഴ എന്നീ പാസഞ്ചറുകളാണ് റദ്ദാക്കിയത്.

രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍ നിന്നു രാവിലെ 8.10നായിരിക്കും പുറപ്പെടുക. പരശുറാം, ശബരി എക്‌സ്പ്രസുകള്‍ ഒരു മണിക്കൂര്‍ തൃശൂര്‍ ഭാഗത്തു വൈകും. പുലര്‍ച്ചെ 5.30 മുതല്‍ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. 26, 27 തീയതികളിലും ഇതേ നിയന്ത്രണമുണ്ടാകും.

തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകിട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക.

പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് രാവിലെ പത്തിന് ആലുവയില്‍ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയില്‍ നിന്നായിരിക്കും പുറപ്പെടുക.

ഗുരുവായൂരില്‍ നിന്നു രാവിലെ 5.55നുള്ള ഇടമണ്‍ പാസഞ്ചര്‍ 6.45നു മാത്രമാണു പുറപ്പെടുക. തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. ഷൊര്‍ണൂര്‍- തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് അങ്കമാലിയില്‍ നിന്നു 3.55 നാകും പുറപ്പെടുക.

Read more topics: train, delay, thrissur, regulation
English summary
train delay in thrissur regulation
topbanner

More News from this section

Subscribe by Email