Saturday September 22nd, 2018 - 8:36:pm
topbanner

വിദ്യാര്‍ഥിനി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

akhila
വിദ്യാര്‍ഥിനി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

ഓച്ചിറ: ക്ലാപ്പന സ്വദേശിയായ വിദ്യാര്‍ഥിനി തീവണ്ടിതട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണനാണ് (20) അറസ്റ്റിലായത്. കരുനാഗപ്പള്ളി കോടതയില്‍ ഹാജരാക്കിയ ഹരികൃഷ്ണനെ റിമാന്‍ഡ് ചെയ്തു. കായംകുളത്തെ ഐ.ടി.സി.യിലെ വിദ്യാര്‍ഥിയാണ് ഹരികൃഷ്ണന്‍. 23-ന് പുലര്‍ച്ചെയാണ് ചങ്ങന്‍കുളങ്ങര റെയില്‍ക്രോസിനു സമീപം പെണ്‍കുട്ടിയെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടത്.

പെണ്‍കുട്ടി വിളിച്ചുവരുത്തുകയായിരുന്നെന്ന് ഹരികൃഷ്ണന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പെണ്‍കുട്ടി നിരന്തരം ഫോണിലൂടെ സംസാരിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യംചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംഭവദിവസം പെണ്‍കുട്ടി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. വീട്ടിലെത്തിയ യുവാവിനൊപ്പം ബൈക്കില്‍ കയറിപ്പോയ പെണ്‍കുട്ടിയെ പിന്നീട് ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ രണ്ടുപേര്‍കൂടി പോലീസ് കസ്റ്റഡിയിലുണ്ട്. നവമാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടി ഇയാളുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ ലഭിച്ച സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചു. സംഭവത്തില്‍ കൂടുതല്‍പേര്‍ പോലീസ് നിരീക്ഷണത്തിലാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും പീഡിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. ഓച്ചിറ എസ്.ഐ.മാരായ എന്‍.ഗിരീഷ്, മഹേഷ് പിള്ള, അഡീഷണല്‍ എസ്.ഐ. അഷറഫ്, സി.പി.ഒ. മാരായ സന്തോഷ്, രഞ്ജിത്, ജയകൃഷ്ണന്‍, ബിനില്‍രാജ്, സീമ എന്നിവരുടെ നേതൃത്വത്തിലാണ് അന്വഷണം.

Read more topics: train, accident
English summary
train accident girl died
topbanner

More News from this section

Subscribe by Email