Wednesday September 19th, 2018 - 2:58:am
topbanner
Breaking News

ട്രെയിനിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

rajani v
ട്രെയിനിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിച്ച വീട്ടമ്മ വീണു മരിച്ചു. വഞ്ചിനാട് ട്രെയിനില്‍ നിന്നു വീണ് തിരുവനന്തപുരം പുലയനാര്‍കോട്ട സ്വദേശിയായ ഗിരിജ (50)യാണ് മരിച്ചത്. ഇന്ന് രാവിലെ 10.30നായിരുന്നു അപകടം.ശാന്ത എന്ന പേരുള്ള മറ്റൊരു സ്ത്രീക്കിപ്പം ചക്കുളത്തുകാവില്‍ ദര്‍ശനത്തിന് പോയിട്ട് മടങ്ങുകയായിരുന്നു ഗിരിജ.

പേട്ട സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വേഗത കുറച്ചു. ഈ സമയം ഗിരിജ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ സിഗ്‌നല്‍ മാറി ട്രെയിന്‍ മുന്നോട്ടെടുക്കുകയും കൈവഴുതി വണ്ടിക്കടിയില്‍ കുടുങ്ങുകയുമായിരുന്നു.

സിഗ്‌നല്‍ കിട്ടുന്നതുവരെ ട്രെയിന്‍ പിന്നോട്ടെടുക്കാനാകാതെ കുടുങ്ങി കിടന്നതിനാല്‍ അരമണിക്കൂര്‍ പരിശ്രമിച്ചാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം വണ്ടി സ്റ്റേഷനില്‍ പിടിച്ചിട്ടു.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Read more topics: train accident, death, women
English summary
train accident death women
topbanner

More News from this section

Subscribe by Email