Tuesday September 25th, 2018 - 4:52:pm
topbanner

തീവണ്ടിയിടിച്ച് മരിച്ചു; വെള്ളമെടുക്കാന്‍ പോയ മാതാവിനെത്തേടിയിറങ്ങിയ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം, അഞ്ചുവയസ്സുകാരനായ സഹോദരന് പരിക്കേറ്റു

akhila
തീവണ്ടിയിടിച്ച് മരിച്ചു; വെള്ളമെടുക്കാന്‍ പോയ മാതാവിനെത്തേടിയിറങ്ങിയ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം, അഞ്ചുവയസ്സുകാരനായ സഹോദരന് പരിക്കേറ്റു

കുമ്പള: വെള്ളമെടുക്കാന്‍ പോയ മാതാവിനെത്തേടിയിറങ്ങിയ മൂന്നുവയസ്സുകാരന്‍ തീവണ്ടിയിടിച്ച് മരിച്ചു.

അഞ്ചുവയസ്സുകാരനായ സഹോദരന് പരിക്കേറ്റു. മൊഗ്രാല്‍ ഒളച്ചാലിലെ സിദ്ദിഖ്-ആയിഷ ദമ്പതിമാരുടെ മകന്‍ ബിലാലാണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ ഇസ്മയിലിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വീട്ടിലെ മോട്ടോര്‍ കേടായതിനാല്‍ റെയില്‍പ്പാതയ്ക്ക് തൊട്ടുമുമ്പിലുള്ള തറവാട്ടുവീട്ടിലേക്ക് വെള്ളമെടുക്കാന്‍ പോയ മാതാവിനെത്തേടിയിറങ്ങിയതായിരുന്നു കുട്ടികള്‍. മംഗളൂരുവില്‍നിന്നു വരികയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസാണ് കുട്ടികളെ ഇടിച്ചതെന്ന് പറയുന്നു.

തീവണ്ടിയുടെ നിര്‍ത്താതെയുള്ള ഹോണ്‍ കേട്ടാണ് പിതാവ് മുറ്റത്തേക്കിറങ്ങിയത്. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് റെയില്‍പ്പാളത്തിലെത്തിയപ്പോഴാണ് അപകടം മനസ്സിലായത്. മേല്‍പ്പറമ്പ് സ്വദേശികളായ ഇവര്‍ പുതിയ വാടകവീട്ടിലേക്ക് മാറിയിട്ട് രണ്ടു മാസം കഴിഞ്ഞതേയുള്ളൂ. ഷഹനാസും സാഹിദുമാണ് ബിലാലിന്റെ മറ്റു സഹോദരങ്ങള്‍.

Read more topics: train, boy dead
English summary
train accident 3 year old boy dead
topbanner

More News from this section

Subscribe by Email