Monday September 24th, 2018 - 7:26:am
topbanner

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം പിന്‍വലിച്ചു

Jikku Joseph
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ജിഎസ്ടി വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്ന കടയടപ്പ് സമരത്തില്‍ നിന്നും ഒരു വിഭാഗം പിന്‍മാറി. ഔദ്യോഗിക വിഭാഗത്തിന് എതിരെ നില്‍ക്കുന്ന ഹസന്‍കോയ വിഭാഗമാണ് സമരത്തില്‍ നിന്നും പിന്‍മാറിയത്.

ഈ മാസം 11-നാണ് വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം പ്രഖ്യാപിച്ചിരുന്നത്. ജിഎസ്ടി വ്യാപാരി വ്യവസായി സമൂഹത്തെ കടുത്ത സംഭ്രമത്തിലേക്കും ആശങ്കയിലേക്കും തള്ളിവിട്ടിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഹസന്‍കോയ വിഭാഗം സമരം ഉപേക്ഷിച്ചത്.

English summary
traders industrial coordination committees bite struck back
topbanner

More News from this section

Subscribe by Email