Tuesday May 21st, 2019 - 8:42:pm
topbanner
topbanner

മോഡിയെ തള്ളി ടിപി സെന്‍കുമാര്‍; നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെ.....

RA
 മോഡിയെ തള്ളി ടിപി സെന്‍കുമാര്‍; നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെ.....

തിരുവനന്തപുരം: ചാരക്കേസ് വിവാദത്തില്‍ നമ്പി നാരായണനോട് കോണ്‍ഗ്രസുകാര്‍ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ തള്ളി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രം​ഗത്ത്. ചാരക്കേസില്‍ മുന്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ തെറ്റുകാരന്‍ തന്നെയാണെന്ന് സെന്‍കുമാര്‍.

കേസില്‍ സിബിഐ അന്വേഷണം വേണ്ട രീതിയില്‍ നടന്നില്ലെന്നും ഐഎസ്‌ആര്‍ഒ ചാരക്കേസിലെ സത്യം പുറത്തുവരുമെന്ന് നമ്പി നാരായണന് അറിയാമെന്നും എന്റെ പോലീസ് ജീവിതം എന്ന പുസ്തകത്തില്‍ അദ്ദേഹം ആരോപിക്കുന്നു. പീഡി തന്റെ കുപ്പായമിട്ടയാളാണ് നമ്പി നാരായണനെന്നും കേസില്‍ അദ്ദേഹത്തെ കുടുക്കുന്ന വിവിധ തെളിവുകള്‍ നിലവിലുണ്ടെന്നും സെന്‍കുമാര്‍ ആരോപിച്ചു.

നേരത്തെ നമ്ബി നാരായണന് പദ്മ പുരസ്‌കാരങ്ങള്‍ നല്‍കിയപ്പോഴും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഒപ്പം ജോലി ചെയ്ത മറ്റ് ഐപിഎസ് ഉദ്യോഗസ്ഥരെയും സെന്‍കുമാര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്.

English summary
tp senkumar response nambinarayan
topbanner

More News from this section

Subscribe by Email