Monday May 28th, 2018 - 6:50:am
topbanner

മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; ടി.പി. സെന്‍കുമാറിന് ഇടക്കാല ജാമ്യം

rajani v
മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം; ടി.പി. സെന്‍കുമാറിന് ഇടക്കാല ജാമ്യം

കൊച്ചി: അഭിമുഖത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന രാതിയില്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ്ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, അദ്ദേഹം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കോടതി കേള്‍ക്കും. വിവാദ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പായ ഐ.പി.സി 153 എ പ്രകാരം സൈബര്‍ പൊലീസ് കേസെടുത്തിരുന്നു.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ താന്‍ ഒരു അഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. എന്നാല്‍, താന്‍ പറയാത്തകാര്യങ്ങളാണു വാരികയില്‍ അച്ചടിച്ചു വന്നതെന്നും വിവാദമായ പരാമര്‍ശം അഭിമുഖത്തില്‍നല്‍കിയിട്ടില്ലെന്നും സെന്‍കുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്.

സെന്‍കുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവര്‍ ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന് അഭിമുഖത്തിന്റെ പൂര്‍ണരൂപമടങ്ങിയ ടേപ്പ് കൈമാറിയിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. ഇതേത്തുടര്‍ന്നാണ് കേസെടുത്തത്.

 

 

English summary
tp senkumar case bail accepted highcourt

More News from this section

Subscribe by Email