Monday November 19th, 2018 - 7:08:pm
topbanner

സെന്‍കുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ചിട്ടില്ലെന്ന് എം ടി. രമേശ്

rajani v
സെന്‍കുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ചിട്ടില്ലെന്ന് എം ടി. രമേശ്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച ടി.പി. സെന്‍കുമാര്‍ ബിജെപിയില്‍ ചേരുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി. രമേശ് അദ്ദേഹത്തിന്റെ വസതിയിലെത്തി. അതേസമയം സെന്‍കുമാറിനെ ബിജെപിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്നുമാണ് എം ടി. രമേശ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

സെന്‍കുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടക്കുകയാണ്. ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് നിലപാടു വ്യക്തമാക്കേണ്ടതു സെന്‍കുമാറാണ്. അദ്ദേഹത്തിന്റെ വസ്തുതാപരമായ പ്രസ്താവന രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുകയാണെന്നും എം ടി. രമേശ് പറഞ്ഞു.

Read more topics: tp senkumar, BJP, entry ,mt ramesh
English summary
tp senkumar BJP entry mt ramesh
topbanner

More News from this section

Subscribe by Email