Sunday May 26th, 2019 - 10:59:pm
topbanner
topbanner

ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര്‍എംപിഐ പ്രവര്‍ത്തകനും വോട്ട് ചെയ്യില്ല; കെ കെ രമ

RA
ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര്‍എംപിഐ പ്രവര്‍ത്തകനും വോട്ട് ചെയ്യില്ല; കെ കെ രമ

വടകര : ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ആര്‍എംപിയുടെ വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിനാണെന്ന പി ജയരാജന്റെ പ്രസ്താവനക്ക് മറുപടിയുമായി ആര്‍എംപി നേതാവ് കെകെ രമ രം​ഗത്ത്.

ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര്‍എപി പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്നായിരുന്നു രമ പറഞ്ഞത്. ആര്‍എംപി വോട്ടുകള്‍ സിപിഐഎമ്മിന് കിട്ടിയെന്ന ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്നും തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും രമ പറഞ്ഞു.

ആര്‍എംപിയുടെ വോട്ടുകളൊക്കെ കൈപ്പത്തിചിഹ്നത്തില്‍ കുത്തിക്കാന്‍ കഴിയുമെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.ഇത്തവണ 82.48 ആണ് പോളിംഗ് ശതമാനമാണ് വടകരയിലെ പോളിങ് ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും കാണുന്നത്.

English summary
tp chanrasekhan case rmp kk rama response
topbanner

More News from this section

Subscribe by Email