topbanner
Monday December 18th, 2017 - 12:56:am
topbanner
topbanner

ടിപി കേസ് ആരോപണം; വിടി ബല്‍റാം സഹായിച്ചത് ബിജെപിയെ

NewsDesk
ടിപി കേസ് ആരോപണം; വിടി ബല്‍റാം സഹായിച്ചത് ബിജെപിയെ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന കോണ്‍ഗ്രസ് എംഎല്‍ എ വിടി ബല്‍റാമിന്റെ ആരോപണം ബിജെപി ആയുധമാക്കുന്നു.

സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് എംഎല്‍എതന്നെ ആരോപിച്ചതോടെ ഇത് സംസ്ഥാന വ്യാപകമായ പ്രചരണത്തിന് ഉപയോഗിക്കാനാണ് ബിജെപി തീരുമാനം.

കേസില്‍ എന്ത് ഒത്തുതീര്‍പ്പാണുണ്ടാക്കിയതെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ആരോപണത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും കുമ്മനം പറഞ്ഞു.

സോളാര്‍ കേസിലെ പുതിയ സംഭവവികാസവുമായി ബന്ധപ്പെട്ടാണ് ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന ആരോപണം വിടി ബല്‍റാം ഉന്നയിച്ചത്. ടിപി കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതാണ് ഇപ്പോഴത്തെ സോളാര്‍ കേസിന് ഇടയാക്കിയതെന്ന് ബല്‍റാം ആരോപിച്ചിരുന്നു.

 

English summary
TP Chandrasekharan deal boomeranged on Congress: MLA V T Balram
topbanner topbanner

More News from this section

Subscribe by Email