Thursday November 15th, 2018 - 4:23:am
topbanner

 ടി.പിക്കേസില്‍ വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് പി.എസ്.ശ്രീധരന്‍പിള്ള

rajani v
 ടി.പിക്കേസില്‍ വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് പി.എസ്.ശ്രീധരന്‍പിള്ള

 

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് ഇടത്-വലത് മുന്നണികള്‍ ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി.ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണെന്ന് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള. ഇതേക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യത്തിന്റെ വിശദാംശങ്ങള്‍ ബല്‍റാം വെളിപ്പെടുത്തണമെന്നും അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

കേരളത്തില്‍ ടി.പി കേസിന് മുന്‍പും ശേഷവും ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുകള്‍ നടന്നിട്ടുണ്ട്. പന്നന്യൂര്‍ ചന്ദ്രന്‍ വധക്കേസ്, ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ്, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് എന്നിവയിലെല്ലാം അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തി പ്രതികളെ രക്ഷിക്കുകയാണ് ഇരുകൂട്ടരും ചെയ്തതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു.

 

Read more topics: tp case, vt balram, statement
English summary
tp case vt balram statement contraversy ps sreedharanpilla
topbanner

More News from this section

Subscribe by Email