Wednesday November 21st, 2018 - 5:40:pm
topbanner

ക്യാമ്പുകളിലേക്കായി അവശ്യസാധനങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഭരിച്ചിട്ടുണ്ടെന്ന് ടൊവിനോ

akhila
 ക്യാമ്പുകളിലേക്കായി അവശ്യസാധനങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഭരിച്ചിട്ടുണ്ടെന്ന് ടൊവിനോ

തൃശൂര്‍: കേരളത്തിലെ മഴക്കെടുതി കാരണം ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ട അവശ്യസാധനങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഭരിച്ചിട്ടുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. വെള്ളം, ബിസ്‌കറ്റ്, റസ്‌ക്, ലുങ്കികള്‍ നൈറ്റികള്‍ സാനിറ്ററി നാപ്കിന്‍സ് എന്നിവ ഓഡിറ്റോറിയത്തില്‍ ശേഖരിച്ചിട്ടുള്ളതായി ടൊവിനോ പറഞ്ഞു.

മറ്റു ക്യാമ്പുകളിലേക്ക് അവശ്യവസ്തുക്കള്‍ ആവശ്യമുള്ളവര്‍ അവിടെ നിന്നും കളക്ട് ചെയ്യണമെന്നും ടൊവിനോ ആവശ്യപ്പെട്ടു. എല്ലാവരാലും അവരാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്നും ടൊവിനോ ഫേസ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും സുരക്ഷിതമായവര്‍ അല്ലാത്തവരെ സഹായിക്കണമെന്നും ടൊവിനോ പറഞ്ഞു.

 

Read more topics: tovino, kerala flood
English summary
tovino thomas kerala flood
topbanner

More News from this section

Subscribe by Email