Sunday November 18th, 2018 - 3:44:pm
topbanner

ടൂറിസം സെക്രട്ടറി ലിഗയുടെ ഭര്‍ത്താവ് ആഡ്രൂസിനെയും ഇല്‍സിയെയും സന്ദര്‍ശിച്ചു

rajani v
ടൂറിസം സെക്രട്ടറി ലിഗയുടെ ഭര്‍ത്താവ് ആഡ്രൂസിനെയും ഇല്‍സിയെയും സന്ദര്‍ശിച്ചു

തിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ വിദേശ വനിതയായ ലിഗ സ്‌ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്. ലീഗയുടെ സഹോദരി ഇല്‍സിയെയും ഭര്‍ത്താവ് ആഡ്രൂസിനെയും സന്ദര്‍ശിച്ച ശേഷമാണ് ടൂറിസം സെക്രട്ടറി ഇക്കാര്യമറിയിച്ചത്.

ലീഗയുടെ മരണത്തില്‍ ടൂറിസം സെക്രട്ടറി അനുശോചനം രേഖപ്പെടുത്തി. തന്റെ സഹോദരിയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന ഇല്‍സിയുടെ ആവശ്യം എത്രയും വേഗം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റാണി ജോര്‍ജ് ഉറപ്പു നല്‍കി.

 

Read more topics: tourism, secretery, liga sister
English summary
tourism secretery liga sister
topbanner

More News from this section

Subscribe by Email