Tuesday March 26th, 2019 - 7:55:am
topbanner
topbanner

നിരാശപ്പെടുത്തുന്ന ചിത്രം; കോൺഗ്രസ്സ് തകരരുത്: ആഷിഖ് അബു

RA
നിരാശപ്പെടുത്തുന്ന ചിത്രം; കോൺഗ്രസ്സ് തകരരുത്: ആഷിഖ് അബു

കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനോട് പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. കോൺഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നുവെന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്. രവിശങ്കര്‍ പ്രസാദില്‍നിന്ന് അംഗത്വം സ്വീകരിച്ച ടോം വടക്കന്‍ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രം പങ്കുവച്ച് 'നിരാശപ്പെടുത്തുന്ന ചിത്രം' എന്നും ആഷഖ് അബു പറഞ്ഞു.

സ്ഥാനാര്‍ത്ഥിയാകണമെന്ന നിരന്തര ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതിന്‍റെ പ്രതിഷേധമാണ് ബിജെപിക്കൊപ്പം പോകാനുള്ള തീരുമാനത്തിന് വടക്കനെ പ്രേരിപ്പിച്ചതെന്ന വിവരം നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

English summary
tomvadakan issue ashiq abu response
topbanner

More News from this section

Subscribe by Email