topbanner
Tuesday February 20th, 2018 - 6:44:pm
topbanner
Breaking News

മലപ്പുറം ജില്ലയില്‍ യുഡിഎഫ് നാളെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമാക്കി

Anju NC
മലപ്പുറം ജില്ലയില്‍ യുഡിഎഫ് നാളെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമാക്കി


മലപ്പുറം: മലപ്പുറം ജില്ലയില്‍ യു.ഡി.എഫ് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി ചുരുക്കി. നേരത്തെ മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി ചുരുക്കിയതായി യു.ഡി.എഫ് ജില്ലാ നേതൃത്വം അറിയിച്ചു.

രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. പെരിന്തല്‍മണ്ണയില്‍ എസ്.എഫ്.ഐ-മുസ്ലീം ലീഗ് സംഘര്‍ഷത്തെ തുടര്‍ന്നാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തിരുന്നു.

English summary
tomorrow harthal in perinthalmanna taluk
topbanner

More News from this section

Subscribe by Email