Friday September 21st, 2018 - 3:32:pm
topbanner
Breaking News

നാളെ മുതൽ കുട്ടികൾ സ്കൂളിലേക്ക്

Renjini
നാളെ മുതൽ കുട്ടികൾ സ്കൂളിലേക്ക്

കോഴിക്കോട്:  പ്രളയത്തെത്തുടർന്ന് അടച്ച സ്ക്കൂളുകളിൽ നാളെ ക്ലാസ് തുടങ്ങും. കാസർകോട്, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിലവിൽ പ്രശ്നങ്ങളില്ല. ബുധനാഴ്ചതന്നെ ക്ലാസുകൾ തുടങ്ങും.എന്നാൽ പ്ര​ള​യ​ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം ധ​രി​ച്ചെ​ത്താ​ന്‍ കു​ട്ടി​ക​ളെ നി​ര്‍ബ​ന്ധി​ക്ക​രു​തെ​ന്നു സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വാ​യി

 പ​ല​രു​ടെ​യും പു​സ്ത​ക​ങ്ങ​ളും നോ​ട്ടു​ബു​ക്കു​ക​ളും വ​സ്ത്ര​ങ്ങ​ളും ഉ​ള്‍പ്പെ​ടെ സ​ര്‍വ​തും ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ ക്ലാ​സി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ഒ​രു​ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​യും കു​ട്ടി​ക​ളു​ടെ മേ​ല്‍ സ്വീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും എല്ലാ സ്കൂളുകളും ബുധനാഴ്ചതന്നെ തുറക്കും.

കെട്ടിടം തകർന്നതും ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമായ സ്കൂളുകളിൽ ക്ലാസുകൾക്ക് ബദൽ സംവിധാനമൊരുക്കും.എ​ല്ലാ സ്കൂ​ളു​ക​ളും ഈ ​നി​ര്‍ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സി​ബി​എ​സ്ഇ റീ​ജ​ന​ല്‍ ഓ​ഫി​സ​ര്‍മാ​രും വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്റ്റ​ര്‍മാ​രും ജി​ല്ലാ ക​ല​ക്റ്റ​ര്‍മാ​രും ജി​ല്ലാ ചൈ​ല്‍ഡ് പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫി​സ​ര്‍മാ​രും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​മ്മി​ഷ​ന്‍ നി​ര്‍ദേ​ശി​ച്ചു.

സ്കൂ​ളി​ലെ​ത്തു​ന്ന ഏ​തെ​ങ്കി​ലും കു​ട്ടി​ക്കു പ്ര​ത്യേ​കം സ​ഹാ​യ​മോ പ​രി​ഗ​ണ​ന​യോ ആ​വ​ശ്യ​മു​ള്ള​താ​യി ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ അ​ക്കാ​ര്യം അ​ധി​കൃ​ത​ര്‍ ചൈ​ല്‍ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫി​സ​ര്‍മാ​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ചെ​യ്യ​ണം

Read more topics: school, open, tomorrow
English summary
From tomorrow the children go to school
topbanner

More News from this section

Subscribe by Email