Sunday December 16th, 2018 - 11:52:am
topbanner

നഷ്ടം സഹിക്കാന്‍ ഇനി കോര്‍പ്പറേഷന്‍ തയ്യാറല്ല; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിയതിന് കാരണം വെളിപ്പെടുത്തി ടോമിന്‍ തച്ചങ്കരി

JB
നഷ്ടം സഹിക്കാന്‍ ഇനി കോര്‍പ്പറേഷന്‍ തയ്യാറല്ല; കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിയതിന് കാരണം വെളിപ്പെടുത്തി ടോമിന്‍ തച്ചങ്കരി

നിലക്കല്‍: ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിയത് എന്ത് കൊണ്ടെന്ന് വിശദീകരിച്ച് എം ഡി ടോമിന്‍ ജെ.തച്ചങ്കരി. കെ.പി.ശശികലയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍ പ്രഖ്യാപനം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പോലും ഹര്‍ത്താലില്‍ ഇളവ് അനുവദിച്ചു നല്‍കിയില്ല.

നേരത്തെ, ഉണ്ടായ ഹര്‍ത്താലുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടിരുന്നുവെന്നും അത്തരം നഷ്ടം സഹിക്കാന്‍ ഇനി കോര്‍പ്പറേഷന്‍ തയ്യാറല്ലെന്നും എംഡി വ്യക്തമാക്കി. പല സ്ഥലങ്ങളിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.ബാലരാമപുരത്തും തൃശൂരും സംഘര്‍ഷമുണ്ടായി. പോലീസ് സുരക്ഷ ഒരുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം ബസ് സര്‍വീസ് നടത്താമെന്ന് എംഡി അറിയിച്ചു. നിലക്കല്‍, പമ്പ മേഖലയില്‍ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. അക്രമം ഉണ്ടായാല്‍ ഇനിയും നഷ്ടം സഹിക്കാന്‍ കഴിയാത്തതിനാലാണ് സര്‍വീസ് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചതെന്നും തച്ചങ്കേരി വ്യക്തമാക്കി.

 

 

 

English summary
tomin j thanchankiry react on ksrtc attack
topbanner

More News from this section

Subscribe by Email