Monday April 22nd, 2019 - 5:59:pm
topbanner
topbanner

വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

RA
വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌  സംസ്ഥാനത്ത് നാളെ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ ബിജെപി ഹര്‍ത്താല്‍. വേണുഗോപലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. സെക്രട്ടറിയേറ്റിന് മുന്നിൽ ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നിലായിരുന്നു ആത്മഹത്യാശ്രമം.

സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം.

വേണുഗോപാലൻ നായർ ആർഎസ്എസ് പ്രവർത്തകനെന്ന് മരുമകൻ ബിനു പറഞ്ഞിരുന്നു. വേണുഗോപാലൻ നായർക്ക് ശബരിമല സ്ത്രീ പ്രവേശത്തിൽ ദു:ഖമുണ്ടായിരുന്നു. സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും മരുമകന്‍ പറഞ്ഞു.

Read more topics: tomarrow, trivandrum, harthal
English summary
tomarrow trivandrum harthal
topbanner

More News from this section

Subscribe by Email