Thursday November 22nd, 2018 - 12:06:am
topbanner

മനോരമയുടെ ചിത്രം; സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ചെന്ന് ബെന്യാമിന്‍

NewsDesk
മനോരമയുടെ ചിത്രം; സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ചെന്ന് ബെന്യാമിന്‍

തിരുവനന്തപുരം: മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാ പോഷിണിയുടെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച വിവാദ ചിത്രവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ പുരോഹിതരേയും വിശ്വാസികളെയും രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍.

ബെന്യാമിന്‍ ഫേസ്ബുക്കിലൂടെ പറയുന്നത് ഇങ്ങനെയാണ്:

മാതാഹരി എന്ന നര്‍ത്തകി അവരുടെ അന്ത്യകാലത്ത് ഒരു കന്യാസ്ത്രീ മഠത്തില്‍ എത്തി നൃത്തം ചെയ്തതായി ഒരു കഥയുണ്ട്. അതിനെ ആസ്പദമാക്കിയാണ് ടോം വട്ടാക്കുഴി ഒരു ചിത്രം വരച്ചത്. അതില്‍ ഒരു സ്ത്രീയുടെ മാറിടം കണ്ടപ്പോഴേക്കും വികാരം പൊട്ടിയൊലിച്ച് തെരുവിലിറങ്ങിയ അച്ചന്മാര്‍ക്കും വിശ്വാസികള്‍ക്കും അരമനയില്‍ നിന്ന് കൊടുക്കുന്ന കടുക്ക വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഭയോട് അഭ്യര്‍ത്ഥിക്കുന്നു. ഇതേ പുരാഹിതന്മാര്‍ പീഡിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി എത്ര വിശ്വാസികള്‍ എത്ര വട്ടം തെരുവിലിറങ്ങി എന്ന് ആരായുമ്പോഴാണ് ഇവന്റെയൊക്കെ കാപട്യം പുറത്തു വരിക. വിശ്വാസികളാണത്രേ. കഷ്ടം.. !

ഭാഷാപോഷിണിയില്‍ ടോം വട്ടക്കുഴി വരച്ച ചിത്രത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മനോരമ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവള പലയിടത്തും തീയിടുകയും ചെയ്തു.

അന്ത്യഅത്താഴ ചിത്രത്തെ അനുസ്മരിപ്പിക്കും വിധത്തിലുള്ള ചിത്രം മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം. മനോരമ മാപ്പു പറഞ്ഞിട്ടും മനോരമയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല.

Read more topics: tom vattakuzhy, picture
English summary
tom vattakuzhy controvercial picture
topbanner

More News from this section

Subscribe by Email