Thursday November 22nd, 2018 - 4:59:pm
topbanner

വരവില്‍ കവിഞ്ഞ സ്വത്ത്; ടോം ജോസിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

NewsDesk
വരവില്‍ കവിഞ്ഞ സ്വത്ത്; ടോം ജോസിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ നടപടിയുണ്ടാകും. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. കടുത്ത അച്ചടക്ക നടപടിയോ സസ്‌പെന്‍ഷനോ ഉണ്ടാകുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നേരത്തെ പൊതുമരാമത്തു സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിനെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡു ചെയ്തിരുന്നു.
ഇപ്പോള്‍ ടോം ജോസിനെതിരെ 1.91 കോടി രൂപയുടെ അവിഹിത സ്വത്തു സമ്പാദിച്ചെന്ന കണ്ടെത്തലുമായി വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിജിലന്‍സ് റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാരിന് സമപ്പിച്ചേക്കും. ആഭ്യന്തരസെക്രട്ടറിയുടെയും ചീഫ് സെക്രട്ടറിയുടെയും നിര്‍ദേശംകൂടി പരിഗണിച്ചശേഷമായിരിക്കും സര്‍ക്കാര്‍ നടപടി.

ചരിത്രം കുറിച്ച് മന്ത്രി കെ.ടി ജലീൽ അയ്യപ്പ സന്നിധിയില്‍

Read more topics: IAS, Officer, Tom Jose
English summary
IAS Officer Tom Jose may be suspended
topbanner

More News from this section

Subscribe by Email