Tuesday November 13th, 2018 - 9:38:pm
topbanner

മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി ക്ലിഫ് ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച

Jikku Joseph
മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി ക്ലിഫ് ഹൗസില്‍ നിര്‍ണായക കൂടിക്കാഴ്ച

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം കേന്ദ്രനേതൃത്വത്തിന് വിട്ടതായി എന്‍.സി.പി സംസ്ഥാന നേതൃത്വം അറിയിച്ചെങ്കിലും നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് സൂചന. മന്ത്രിസഭാ യോഗത്തിന് മുമ്പ് രാവിലെ എട്ട് മണിക്ക് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. എന്‍സിപി നേതാക്കളും മന്ത്രിയോടൊപ്പം മുഖ്യമന്ത്രിയെ കാണുന്നുണ്ട്. കൂടിക്കാഴ്ചയില്‍ രാജി സംബന്ധിച്ച് തീരുമാനമെടുക്കാനാണ് സാധ്യത.

ചൊവ്വാഴ്ച രാത്രിയാണ് മന്ത്രി തിരുവനന്തപുരത്തേക്ക് പോയത്. തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തേ മന്ത്രിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ആലപ്പുഴ ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

ഹൈക്കോടതിവിധിയും പാര്‍ട്ടിയിലെ ഭൂരിപക്ഷ വികാരവും എതിരായതോടെ, കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പിടിച്ചുനില്‍ക്കാന്‍ തോമസ് ചാണ്ടി ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിതന്നെ ഡല്‍ഹിക്ക് പോകാനും ഒരുങ്ങി. സുപ്രീംകോടതിയില്‍ പോകുന്നതിനായി ഡല്‍ഹിക്കുപോകുന്നുവെന്നാണ് അദ്ദേഹം പാര്‍ട്ടി നേതാക്കളോട് പറഞ്ഞത്.

സി.പി.എം രാജിക്കായി പിടിമുറുക്കുമ്‌ബോള്‍ സംസ്ഥാനത്ത് നിന്ന് തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാനും ഡല്‍ഹിയില്‍ ചെന്ന് കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിക്കാനുമായിരുന്നു ചാണ്ടിയുടെ അവസാന ശ്രമം.എന്നാല്‍ മന്ത്രി ഡല്‍ഹിക്കുപോകുന്നുവെന്ന വാര്‍ത്ത വന്നയുടനെ മന്ത്രിയെയും കൂട്ടി തിരുവനന്തപുരത്ത് എത്തണമെന്ന സിപിഎം സന്ദേശം ടി.പി പീതാംബരന് ലഭിച്ചു.

ഡല്‍ഹിക്കുപോകാനിരുന്ന മന്ത്രി അതോടെ യാത്ര തിരുവനന്തപുരത്തേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് കൂടുതല്‍ ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉണ്ടായതെന്നാണ് സൂചന.

English summary
today is crucial for thomas chandy
topbanner

More News from this section

Subscribe by Email