Wednesday May 23rd, 2018 - 2:15:pm
topbanner

ടി.എം. ഹര്‍ഷന്‍ മാതൃഭൂമിയില്‍ നിന്നും രാജി വച്ചു

NewsDesk
 ടി.എം. ഹര്‍ഷന്‍ മാതൃഭൂമിയില്‍ നിന്നും രാജി വച്ചു

കൊച്ചി: പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി ചാനലിലെ വാര്‍ത്താ അവതാരകനുമായ ടി.എം. ഹര്‍ഷന്‍ മാതൃഭൂമിയില്‍ നിന്നും രാജി വച്ചു. ഇന്നാണ് രാജികത്ത് മാനേജുമെന്റിന് കൈമാറിയത്. മാതൃഭൂമി ചാനലിന്റെ തുടക്കം മുതല്‍ ഹര്‍ഷന്‍ വാര്‍ത്താവതരണ രംഗത്തുണ്ടായിരുന്നു.

അഞ്ച് വര്‍ഷത്തോളമായി മാതൃഭൂമി ചാനലില്‍ ജോലി ചെയ്തു വരികയായിരുന്നു. ചാനലിലെ ഏറ്റവും കൂടുതല്‍ റേറ്റിംഗുള്ള പ്രോഗ്രാമായ സൂപ്പര്‍ പ്രൈം ടൈമിന്റെ രണ്ട് അവതാരകരിലൊരാളാണ് ഹര്‍ഷന്‍. 
 
നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട നിലപാടുകളും ബജറ്റിന്റെ പത്രക്കുറിപ്പ് ചോര്‍ന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും മാനേജുമെന്റുമായി അഭിപ്രായ വ്യത്യാസത്തിലേക്ക് എത്തിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.
 
നേരത്തെ മാതൃഭൂമി തിരുവന്തപുരം ബ്യൂറോ ചീഫായിരുന്ന മഹേഷ് ചന്ദ്രൻ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്റെ സെക്രട്ടറിയായി മാതൃഭൂമി വിട്ടിരുന്നു. മാതൃഭൂമിയിൽ ജോലി ചെയ്യുമ്പോൾ തന്നെ സിപിഎമ്മിനായി സോഷ്യൽ മീഡിയയിൽ പ്രതിരോധം തീർക്കുന്നവരായിരുന്നു ടിഎം ഹർഷനും മഹേഷ് ചന്ദ്രനും. ഇതിൽ മഹേഷ് പോയ ഉടനെയാണ് ഹർഷനും മാതൃഭൂമി വിടുന്നത് എന്നത് ശ്രദ്ധേയമാണ്.

മീഡിയ വണ്ണിലേക്കാണ് ഹർഷൻ പോകുന്നത് എന്നാണ് സൂചന. മീഡിയവണ്ണിന്റെ ഓൺലൈൻ വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കുന്ന ഹർഷൻ അതിന് പുറമേ ആഴ്ചയിൽ മൂന്ന് ദിവസം അവരുടെ പ്രൈംടൈം ചർച്ചയും കൈകാര്യം ചെയ്യും

Read more topics: tm Harshan, resigned, mathrubhumi,
English summary
tm Harshan resigned mathrubhumi channel

More News from this section

Subscribe by Email