Thursday October 18th, 2018 - 7:29:pm
topbanner
Breaking News

ഭിക്ഷക്കാരനെന്ന വ്യാജേന പോസ്റ്റ്ഓഫീസിലെത്തിയയാള്‍ നാലുലക്ഷം രൂപ കവര്‍ന്ന് ഓടി; സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് കവര്‍ച്ച നടത്തിയയാളെ തിരിച്ചറിഞ്ഞു

akhila
 ഭിക്ഷക്കാരനെന്ന വ്യാജേന പോസ്റ്റ്ഓഫീസിലെത്തിയയാള്‍ നാലുലക്ഷം രൂപ കവര്‍ന്ന് ഓടി; സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് കവര്‍ച്ച നടത്തിയയാളെ തിരിച്ചറിഞ്ഞു

തിരൂര്‍ (മലപ്പുറം): ഭിക്ഷക്കാരനെന്ന വ്യാജേന പോസ്റ്റ്ഓഫീസിലെത്തിയയാള്‍ നാലുലക്ഷം രൂപ കവര്‍ന്ന് ഓടിരക്ഷപ്പെട്ടു.

നഗരമധ്യത്തിലെ പോസ്റ്റ്ഓഫീസില്‍ സഹായം തേടിയെത്തിയ മോഷ്ടാവ് പോസ്റ്റ്മാസ്റ്ററുടെ മേശപ്പുറത്തുണ്ടായിരുന്ന നാലുലക്ഷം രൂപയാണ് കവര്‍ന്നത്. തിരൂര്‍ സിറ്റി ആസ്പത്രിക്കു സമീപത്തെ ഈസ്റ്റ്ബസാര്‍ സബ് പോസ്റ്റ്ഓഫീസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

പോസ്റ്റ്ഓഫീസ് സമ്പാദ്യപദ്ധതിയില്‍ പണമടച്ചയാള്‍ അക്കൗണ്ട് ക്ലോസ്ചെയ്ത് 7,44,450 രൂപ തിരിച്ചുവാങ്ങാന്‍ ഉച്ചയ്ക്ക് 12 മണിക്ക് വരുമെന്നറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കുകൊടുക്കാന്‍ മുഖ്യ തപാല്‍ ഓഫീസില്‍നിന്ന് നാലരലക്ഷം രൂപ കൊണ്ടുവരികയും സബ് പോസ്റ്റ്ഓഫീസിലുള്ള ബാക്കി തുകയും ചേര്‍ത്ത് അക്കൗണ്ട് ഉടമയ്ക്ക് നല്‍കാന്‍ മേശപ്പുറത്ത് വെച്ചതില്‍നിന്നാണ് നാലുലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടത്.

2000 രൂപയുടെ രണ്ടു കെട്ടുകളാണ് മോഷ്ടിച്ചത്. സബ് പോസ്റ്റ്മാസ്റ്റര്‍ ഭാര്‍ഗവിയും എം.ടി.എസ്. ജീവനക്കാരന്‍ ടി. സുരേന്ദ്രനും ആര്‍.ഡി. ഏജന്റ് സുജാതയുമായിരുന്നു പോസ്റ്റ്ഓഫീസില്‍ ഉണ്ടായിരുന്നത്. ഭാര്‍ഗവി ഉച്ചഭക്ഷണം കഴിക്കാന്‍ മുറിയില്‍നിന്ന് ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് തലയില്‍ തൊപ്പിയിട്ട് കൈയില്‍ ഫയലുമായി ഒരാള്‍ ഭിക്ഷയാചിച്ച് ഓഫീസിലെത്തിയത്. മുറിയില്‍ക്കയറി സഹായംചോദിച്ച ആളോട് പുറത്തുനില്‍ക്കാന്‍ പറഞ്ഞ് ഭാര്‍ഗവി 20 രൂപ നോട്ട് ബാഗില്‍ നിന്ന് എടുത്തുകൊടുക്കാന്‍ ശ്രമിക്കുന്നതിനിടെ നോട്ടുകെട്ടുമെടുത്ത് ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

ഇയാള്‍ പോസ്റ്റ്ഓഫീസില്‍ കയറുന്നതും ഓടി രക്ഷപ്പെടുന്നതുമായ രംഗങ്ങള്‍ പോസ്റ്റ്ഓഫീസിനു മുകളിലെ കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. മഞ്ചേരി പോസ്റ്റല്‍ സൂപ്രണ്ട് അനില്‍കുമാര്‍, തിരൂര്‍ അസിസ്റ്റന്റ് പോസ്റ്റല്‍ സൂപ്രണ്ട് പി.പി. ജലജ എന്നിവര്‍ പോസ്റ്റ്ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. 

പോസ്റ്റ്മാസ്റ്റര്‍ പോലീസിനെ കാണിച്ച സി.സി.ടി.വി. ദൃശ്യത്തില്‍നിന്ന് കവര്‍ച്ച നടത്തിയയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ അന്യസംസ്ഥാനക്കാരനാണെന്ന് കരുതുന്നു. കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയില്‍നിന്ന് ഇയാള്‍ 15,000 രൂപ ഇതേരീതിയില്‍ കൊള്ളയടിച്ചിരുന്നതായി പോലീസ് പറഞ്ഞു.

അന്ന് സി.സി.ടി.വിയില്‍ പതിഞ്ഞ ചിത്രം വ്യക്തമല്ലാത്തതിനാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ക്കായി കേരളത്തിനകത്തും പുറത്തും അന്വേഷിക്കുന്നുണ്ട്.


Read more topics: post office, stealing
English summary
tirur post office stealing
topbanner

More News from this section

Subscribe by Email