Sunday September 23rd, 2018 - 6:14:am
topbanner

ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തുഷാര്‍; എന്‍ഡിഎ വിട്ടേക്കും

NewsDesk
ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തുഷാര്‍; എന്‍ഡിഎ വിട്ടേക്കും

ചെങ്ങന്നൂര്‍: ബിജെപിക്കെതിരെ ആഞ്ഞടിച്ച് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പി നേതാക്കള്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച തുഷാര്‍ നേതാക്കള്‍ക്ക് വേണ്ടി ബി.ജെ.പി തന്നെ ഉപയോഗിക്കുകയായിരുന്നെന്നും പറഞ്ഞു.

ബി.ഡി.ജെ.എസിന് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതിരുന്നത് ചില ബി.ജെ.പി നേതാക്കള്‍ പാര വച്ചത് കൊണ്ടാണ്. ഇന്ന് നടക്കുന്ന ബി.ഡി.ജെ.എസ് യോഗം എന്‍.ഡി.എ വിടുന്നതടക്കമുള്ള അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്നും തുഷാര്‍ പറഞ്ഞു.

ബി.ഡി.ജെ.എസ്, ബി.ജെ.പി ബന്ധം അവസാനിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി തുഷാര്‍ രംഗത്തെത്തിയത്.

Read more topics: thushar vellappally, bjp
English summary
thushar vellappally slams bjp
topbanner

More News from this section

Subscribe by Email