Tuesday February 19th, 2019 - 6:40:pm
topbanner

ചന്ദ്രബോസ് വധക്കേസ്; നി​സാ​മി​നെ സ​ഹാ​യി​ച്ച​ത് ഉ​ന്ന​ത​ർ: വെളിപ്പെടുത്തലുമായി എസ് പി ജേ​ക്ക​ബ് ജോ​ബ്

NewsDesk
ചന്ദ്രബോസ് വധക്കേസ്; നി​സാ​മി​നെ സ​ഹാ​യി​ച്ച​ത് ഉ​ന്ന​ത​ർ: വെളിപ്പെടുത്തലുമായി എസ് പി ജേ​ക്ക​ബ് ജോ​ബ്

പ​ത്ത​നം​തി​ട്ട: ഉ​ന്ന​ത​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ​ത്ത​നം​തി​ട്ട എ​സ്പി ജേ​ക്ക​ബ് ജോ​ബ്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ച​ന്ദ്ര​ബോ​സി​നെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ്യ​വ​സാ​യി മു​ഹ​മ്മ​ദ് നി​സാ​മി​നെ സ​ഹാ​യി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ താ​ൻ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നും, നി​സാ​മി​നെ സ​ഹാ​യി​ച്ച​ത് ഒ​രു ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നും ജേ​ക്ക​ബ് ജോ​ബ് ആ​രോ​പി​ച്ചു.

ചന്ദ്രബോസ് വധക്കേസിന്റെ പേരിൽ ചെയ്യാത്ത കുറ്റത്തിന് താനും കുടുംബവും മൂന്നു വർഷം പീഡനം അനുഭവിച്ചെന്നും ജേക്കബ് ജോബ്. പൊലീസിലെ ചില ഉദ്യോഗസ്ഥർ ഇടനിലക്കാരായി പ്രവർത്തിച്ചു. നിസാം പൊലീസിനൊപ്പം ആഡംബര കാറിൽ ഫോൺ അടക്കം എല്ലാ സൗകര്യങ്ങളും ഉപയോഗിച്ചിട്ടും എല്ലാവരും മൗനം പാലിച്ചു. ഇക്കാര്യങ്ങളൊക്കെ തന്നെ അറിയിച്ച മാധ്യമ പ്രവർത്തകർ പോലും മിണ്ടിയില്ലെന്നും ജേക്കബ് ജോബ് പറഞ്ഞു.

സഹചര്യവും സമ്മർദ്ദവും മൂലം എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി എത്രയോ ഉന്നതങ്ങളിൽ സമ്പൂർണ സുരക്ഷിതരായിരിക്കുന്നുവെന്നും ജേക്കബ് ജോബ്‌ പറഞ്ഞു. ഈ മാസം 31നാണ് ജേക്കബ് ജോബ് സർവീസിൽ നിന്ന് വിരമിക്കുന്നത്.

Viral News

English summary
thrissure soba city chandhraboss murder nizam
topbanner

More News from this section

Subscribe by Email