Sunday July 22nd, 2018 - 7:49:pm
topbanner
Breaking News

തൃശൂര്‍ നഗരത്തിൽ വീടുവാടകയ്‌ക്കെടുത്തു അനാശാസ്യം; സിനിമമേഖലയിലെ യുവതിയടക്കം നാലുപേര്‍ പിടിയില്‍

NewsDesk
തൃശൂര്‍ നഗരത്തിൽ  വീടുവാടകയ്‌ക്കെടുത്തു അനാശാസ്യം; സിനിമമേഖലയിലെ യുവതിയടക്കം നാലുപേര്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ പൂങ്കുന്നത്ത് വീട് വാടകക്കെടുത്ത് അനാശാസ്യം നടത്തിയ സിനിമമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. നടത്തിപ്പുകാരിയായ ചാലക്കുടി സ്വദേശി സീമ രക്ഷപ്പെട്ടു. പൂങ്കുന്നം ലെനിന്‍ നഗറില്‍ ബി.ആര്‍.ഡി. ഓഫീസിന് പുറകുവശത്തെ വീട്ടില്‍നിന്നും പെരിന്തല്‍മണ്ണ തായ്‌ക്കോട് പട്ടാത്ത് ഹൗസില്‍ കുഞ്ഞാലിക്കുട്ടി (24), മാള പൂവത്തുചേരി സ്വദേശി പോളാട്ട് വീട്ടില്‍ ഹരീഷ്‌കുമാര്‍ (37) എന്നിവരെ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെയും വാട്ട്‌സ്ആപ്പ് വഴിയും ആയിരുന്നു ഇടപാട്.

ഇവര്‍ക്കൊപ്പം രണ്ടു സ്ത്രീകളെയും പിടികൂടി. പിടിയിലായ യുവതികളില്‍ ഒരാള്‍ മലയാളിയും സിനിമമേഖലയില്‍ പ്രവര്‍ത്തിക്കുന്നതും മറ്റൊരു യുവതി ഉത്തരേന്ത്യന്‍ സ്വദേശിയുമാണ്. ഇരുവരെയും രാമവര്‍മ്മപുരത്തെ മഹിളാ മന്ദിരത്തിലേക്കയച്ചു. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്ന സ്ത്രീകളെ സാക്ഷികളായി പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇരുവരെയും മഹിളാ മന്ദിരത്തിലേക്കു മാറ്റിയത്.

സിറ്റി അസി. പോലീസ് കമ്മിഷണര്‍ രാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വൈകിട്ട് പൂങ്കുന്നത്തെ വാടകവീട്ടില്‍ വെസ്റ്റ് പോലീസ് റെയ്ഡ് നടത്തിയത്. മുമ്പ് സമാനമായ കേസുകളില്‍ മുമ്പ് അറസ്റ്റിലായ ചാലക്കുടി സ്വദേശി സീമയുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പെണ്‍വാണിഭം നടത്തിയിരുന്നത്. വെസ്റ്റില്‍ അഞ്ചും ഈസ്റ്റില്‍ നാലും പെണ്‍വാണിഭ കേസുകളില്‍ പ്രതിയാണ് സീമ.

വാട്‌സാപ്പ് വഴിയും ഫോണ്‍ വഴിയുമാണ് കുഞ്ഞാലിക്കുട്ടിയും ഹരീഷും സീമയുടെ വലയിലാകുന്നത്. പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സീമയ്ക്ക് സിനിമ മേഖലയുമായും മറ്റു സംസ്ഥാനങ്ങളിലെ പെണ്‍വാണിഭ റാക്കറ്റുമായും ബന്ധമുണ്ടെന്നാണ് സൂചന.അറസ്റ്റിലായ കുഞ്ഞാലിക്കുട്ടിയെയും ഹരീഷിനെയും ഇന്നലെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കി.

Read more topics: thrissure, sex racket, arrested,,
English summary
thrissure sex racket Four arrested, including women
topbanner

More News from this section

Subscribe by Email