Tuesday June 19th, 2018 - 12:34:pm
topbanner
Breaking News

തൃശൂര്‍; കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം; മക്കള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

NewsDesk
തൃശൂര്‍; കുടുംബത്തിന്റെ ആത്മഹത്യാ ശ്രമം; മക്കള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

തൃശ്ശൂര്‍: നാലംഗ കുടുംബം ഗുരുവായൂരിലെ ലോഡ്ജില്‍വെച്ച് വിഷം കഴിച്ച സംഭവത്തില്‍ വീട്ടമ്മകൂടി മരിച്ചു. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂര്‍ കാളികാവ് ചേരന്‍കോട് കോളനിയില്‍ സുനില്‍കുമാറിന്റെ ഭാര്യ സുജാത (36)യാണ് മരിച്ചത്.

മക്കളായ ആകാശ്കുമാറും (മൂന്ന്) അമല്‍കുമാറും (ആറ്) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഭര്‍ത്താവ് സുനില്‍കുമാര്‍ മെഡിസിന്‍ വിഭാഗം ഐ.സി.യു.വില്‍ ഗുരുതരാവസ്ഥയിലാണ്.

അതേസമയം അടിയന്തരമായി കരള്‍ മാറ്റിവെയ്ക്കുകയാണെങ്കില്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതിനുള്ള സൗകര്യമില്ല. ഇക്കാര്യം അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

സുനില്‍കുമാറിനെയും കുടുംബത്തെയും വ്യാഴാഴ്ച ഉച്ചയോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ ഗുരുവായൂര്‍ ദേവസ്വം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കടബാധ്യതമൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസ് നിഗമനം.

Read more topics: thrissure, family, suicide, woman
English summary
thrissure Four member family suicide attempt woman death

More News from this section

Subscribe by Email