topbanner
Monday December 18th, 2017 - 4:20:pm
topbanner
topbanner

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മകള്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

NewsDesk
കെഎസ്ഇബി ഉദ്യോഗസ്ഥന്റെ മകള്‍ കെട്ടിടത്തില്‍ നിന്നും വീണുമരിച്ചു

തൃശൂര്‍: വിയ്യൂര്‍ കെഎസ്ഇബി ഓഫീസിലെ ഉദ്യോഗസ്ഥന്റെ മകളെ കെട്ടിടത്തില്‍ നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ്ഇബി ഓഫീസിലെ ഓവര്‍സീയര്‍ മാടക്കത്തറ ചെറ്റക്കുളങ്ങര വീട്ടില്‍ രാജന്റെ മകള്‍ ഐശ്വര്യ(23)യാണ് മരിച്ചത്.

എംജി റോഡിന് സമീപം പഴയനടക്കാവിലുള്ള കെട്ടിടത്തിനു മുകളില്‍നിന്നാണ് വീണത്. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥിനിയായിരുന്നു.

രാവിലെ വന്ന ഒരു ഫോണിനെ തുടര്‍ന്ന് യുവതി ഇന്‍സ്റ്റിറ്റിയൂട്ടിലെത്തിയിരുന്നു. യുവതിയുടെ ഫോണും സ്ഥലത്തുനിന്ന് കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read more topics: thrissur, woman, suicide
English summary
thrissur woman commits suicide by jumping from building
topbanner topbanner

More News from this section

Subscribe by Email