Sunday November 18th, 2018 - 1:35:pm
topbanner

കണ്‍സ്യൂമര്‍ഫെഡ് അഴിമതി; മന്ത്രി ബാലകൃഷ്ണനെതിരെ ദ്രുത പരിശോധന

NewsDesk
കണ്‍സ്യൂമര്‍ഫെഡ് അഴിമതി; മന്ത്രി ബാലകൃഷ്ണനെതിരെ ദ്രുത പരിശോധന

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതി സംബന്ധിച്ച് മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ ദ്രുത പരിശോധനയ്ക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടും കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാണ് ജഡ്ജ് എസ്.എസ്. വാസന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 45 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം.

മന്ത്രി ബാലകൃഷ്ണന്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ ത്വരിത പരിശോധന നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. വിദേശമദ്യം വാങ്ങിയ ഇനത്തില്‍ കമ്മീഷനായി അഞ്ച് കോടി രൂപ കൈപ്പറ്റി, മൊബൈല്‍ ത്രിവേണി വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്, നീതി വിതരണ കേന്ദ്രത്തിലെ നിര്‍മാണ ക്രമക്കേട് എന്നീ അഴിമതി ആരോപണങ്ങളിലാണ് മന്ത്രിക്കും സംഘത്തിനുമെതിരേ ത്വരിത പരിശോധന.

മന്ത്രിക്കു പുറമെ കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാന്‍ ജോയ് തോമസ്, മുന്‍ എം.ഡി റിജി ജി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും അന്വേഷണം. സഹകരണ വകുപ്പ് മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍, മുന്‍ റെസിഡന്റ് മാനേജര്‍മാരായ ഷാജി, സ്വിഷ് സുകുമാരന്‍, വിദേശമദ്യ വിഭാഗം മുന്‍ മാനേജര്‍ സുജിതകുമാരി എന്നിവര്‍ക്കെതിരെയും അന്വേഷണമുണ്ട്.

ചന്ദനമഴയിലെ അമൃത ജീവിതത്തില്‍ മരുമകളാകുന്നു [ചിത്രങ്ങൾ]

പെരുമ്പാവൂരില്‍ കുട്ടികളെ പിഡീപ്പിച്ച വൈദികന്‍ അറസ്റ്റില്‍

 

English summary
Thrissur Vigilance Court ordered quick verification report against minister c n balakrishnan
topbanner

More News from this section

Subscribe by Email