Tuesday September 18th, 2018 - 7:16:pm
topbanner
Breaking News

ജയസൂര്യയുടെ കായല്‍ കയ്യേറ്റം; കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെ നടപടി

NewsDesk
ജയസൂര്യയുടെ കായല്‍ കയ്യേറ്റം; കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെ നടപടി

കൊച്ചി: നടന്‍ ജയസൂര്യ കായല്‍ കയ്യേറിയെന്ന പരാതിയുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടി. ജനുവരി ആറിന് കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി അജിത്കുമാര്‍ മീണയോട് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍, കേസ് പരിഗണിച്ചപ്പോള്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയോ പ്രതിനിധിയോ കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് ജഡ്ജി എസ് എസ് വാസന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

ജനുവരി 12ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജയസൂര്യയുടെ കായല്‍ കയ്യേറ്റത്തില്‍ സ്വീകരിച്ച നടപടികളുടെ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചു.

 

English summary
jayasurya case; Thrissur Vigilance Court on Wednesday issued a show cause notice to Kochi Corporation secretary
topbanner

More News from this section

Subscribe by Email