Saturday February 23rd, 2019 - 2:28:am
topbanner

സരിത സമൂഹത്തെ വിഡ്ഡിവേഷം കെട്ടിക്കുകയല്ലേയെന്ന് കോടതി

NewsDesk
സരിത സമൂഹത്തെ വിഡ്ഡിവേഷം കെട്ടിക്കുകയല്ലേയെന്ന് കോടതി

തൃശൂര്‍: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതയ്‌ക്കെതിരെ വിമര്‍ശനവുമായി തൃശൂര്‍ വിജിലന്‍സ് കോടതി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സരിത സോളാര്‍ കമ്മീഷനു നല്‍കിയ മൊഴികള്‍ കളവാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് എസ്.എസ്.വാസനാണ് സരിതയെ വിമര്‍ശിച്ചത്.

സരിത രണ്ടുവര്‍ഷമായി സമൂഹത്തെ വിഡ്ഡി വേഷം കെട്ടിക്കുകയല്ലേ എന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ചോദിച്ചു. സര്‍ക്കാരിനെതിരേയും കോടതി വിമര്‍ശനം ഉന്നയിച്ചു. സരിത നല്‍കുന്നത് കള്ളമൊഴിയാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മാവിനു തടുക്കാന്‍ കഴിയില്ലെന്നാണോ എന്നും ശിവനു തൃക്കണ്ണു തുറക്കാന്‍ കഴിയില്ലേ എന്നും കോടതി പരാമര്‍ശമുണ്ട്.

മുഖ്യമന്ത്രിക്കെതിരേ സരിതയും സിപിഎം നേതാവ് ഇ.പി.ജയരാജനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കള്ളമൊഴിക്ക് കാരണമെന്ന ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തിങ്കളാഴ്ച കോടതി പരാതിക്കാരന്റെ വാദം കേള്‍ക്കും.

Viral News

English summary
thrissur vigilance court against saritha s nair
topbanner

More News from this section

Subscribe by Email