Wednesday November 14th, 2018 - 2:18:am
topbanner

കൂട്ട ആത്മഹത്യ; പ്രതിശ്രുതവരന് ചിത്രമയച്ചത് കാമുകിയെ സ്വന്തമാക്കാനായി

NewsDesk
കൂട്ട ആത്മഹത്യ; പ്രതിശ്രുതവരന് ചിത്രമയച്ചത് കാമുകിയെ സ്വന്തമാക്കാനായി

തൃശ്ശൂര്‍: തൃശൂര്‍ വരാക്കരയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കുറ്റസമ്മതമൊഴിയുമായി അത്താണി സ്വദേശി അനന്തു. വരാക്കര സ്വദേശി ബാബുവിനെയും ഭാര്യയെയും മകളെയും വീട്ടിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ബാബുവിന്റെ ആത്മഹത്യാ കുറിപ്പില്‍ അനന്തുവാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് കാട്ടിയിരുന്നു.

ബാബുവിന്റെ മകള്‍ ശില്‍പയുമായി അനന്തു പ്രണയത്തിലായിരുന്നു. മറ്റൊരു ജാതിക്കാരനായതിനാല്‍ വീട്ടുകാര്‍ വിവാഹത്തിന് വിസമ്മതിച്ചതോടെ ശില്‍പ മറ്റൊരു വിവാഹത്തിന് സമ്മതംമൂളുകയായിരുന്നു.

കാമുകി വിട്ടുപോവുകയാണെന്ന് മനസിലായതോടെ അനന്തു ശില്‍പയ്‌ക്കൊപ്പം നേരത്തെ എടുത്ത ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പ്രതിശ്രുതവരന് അയച്ചുകൊടുത്തതോടെ വിവാഹം മുടങ്ങി. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ബാബുവിന്റെയും കുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ കലാശിച്ചത്.

സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അനന്തുവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. നിശ്ചിയിച്ച വിവാഹം മുടങ്ങിയാല്‍ തങ്ങളുടെ വിവാഹം നടത്തിത്തരുമെന്ന പ്രതീക്ഷയിലായിരുന്നു അനന്തു പ്രതിശ്രുതവരന് ചിത്രങ്ങള്‍ അയച്ചുകൊടുത്തതെന്ന് പോലീസിനോട് പറഞ്ഞു.

ശില്‍പയും കുടുംബവും ആത്മഹത്യചെയ്‌തെന്ന് മനസിലായതോടെ സുഹൃത്തിന്റെ വീട്ടില്‍ അഭയം പ്രാപിച്ച പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെ പൊലീസ് പിടികൂടുകയായിരുന്നു.

 

English summary
Thrissur Varakkara family suicide case
topbanner

More News from this section

Subscribe by Email