Tuesday March 26th, 2019 - 7:58:am
topbanner
topbanner

വീട്ടമ്മയുടെ തലയ്ക്കടിച്ച് മോഷണ ശ്രമം: യുവാവ് പിടിയില്‍

RA
വീട്ടമ്മയുടെ തലയ്ക്കടിച്ച് മോഷണ ശ്രമം: യുവാവ് പിടിയില്‍

തൃശൂര്‍: വീട്ടമ്മയെ തലയ്ക്കടിച്ച് മോഷണത്തിന് ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. സാരമായ പരുക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയില്‍. എടക്കുന്നി മണലാറ്റില്‍ കൊള്ളന്നൂര്‍ പരേതനായ വര്‍ഗീസിന്റെ ഭാര്യ ജെയ്‌നിക്കാണ് (59) ഇരുമ്പുവടികൊണ്ട് തലക്കടിയേറ്റത്. ഇവരെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഭരണങ്ങളൊന്നും നഷ്ടമായിട്ടില്ല.

വീട്ടിലെത്തി ആക്രമണം നടത്തിയ കല്ലൂര്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിനാണ് സംഭവം. വീട്ടില്‍ ജെയ്‌നി മാത്രമാണുണ്ടായിരുന്നത്. ഇയാള്‍ കോളിങ് ബെല്‍ അടിച്ചത് കേട്ടാണ് വാതില്‍ തുറന്നത്. ഈ പരിസരത്ത് മുമ്പ് യുവാവ് വാടകക്ക് താമസിച്ചിരുന്നു. ഒന്നു രണ്ടു തവണ വീട്ടില്‍ വന്നിട്ടുള്ള പരിചയം വച്ചാണ് വാതില്‍ തുറന്നത്.

യുവാവ് കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ പോയ വീട്ടമ്മയുടെ പിറകെ ഇയാള്‍ അകത്തു കടന്നു. വെള്ളം വാങ്ങിയശേഷം മകന്റെ നമ്പര്‍ തിരക്കി. ഇത് എടുത്തു കൊടുക്കുന്നതിനിടെയാണ് ഇരുമ്പുവടി കൊണ്ട് അടിച്ചത്. തുടരെ അടിയേറ്റ വീട്ടമ്മയുടെ തല പൊട്ടി. ഇവരുടെ നിലവിളി കേട്ടെത്തിയ സമീപവാസികളാണ് യുവാവിനെ പിടികൂടിയതും വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചതും.

English summary
thrissur steel case accused arrest
topbanner

More News from this section

Subscribe by Email