topbanner
Friday March 24th, 2017 - 3:39:pm
topbanner

ഷൊര്‍ണൂരില്‍നിന്നുള്ള ട്രെയിന്‍ ഗതാഗതം സ്തംഭനത്തില്‍

Jikku Joseph
ഷൊര്‍ണൂരില്‍നിന്നുള്ള ട്രെയിന്‍ ഗതാഗതം സ്തംഭനത്തില്‍

പാലക്കാട്: ഷൊര്‍ണൂരില്‍നിന്ന് തെക്കോട്ടുള്ള ട്രെയിന്‍ ഗതാഗതം നാലു മണിക്കൂറായി സ്തംഭനത്തില്‍. ചെന്നൈ-തിരുവനന്തപുരം മെയിലിന്റെ (12623) എഞ്ചിന്‍ തകരാറിലായതാണ് ട്രെയിന്‍ ഗതാഗതം സ്തംഭിക്കാന്‍ കാരണം. പുലര്‍ച്ചെ 5.20 ഓടെ ട്രെയിന്‍ വടക്കാഞ്ചേരി സ്റ്റേഷന്‍ വിട്ട ഉടനെയായിരുന്നു എഞ്ചിന്‍ തകരാറിലായത്.

ഷൊര്‍ണൂര്‍ - കൊച്ചിന്‍ പാസഞ്ചര്‍, ബെംഗളൂരു- കന്യാകുമാരി (16526) ഐലന്റ് എക്‌സ്പ്രസ്, ചെന്നൈ- ആലപ്പുഴ (22639) എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വടക്കാഞ്ചേരിക്കും ഷൊര്‍ണൂരിനും ഇടയിലായി വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി(12081), ന്യൂഡല്‍ഹി-തിരുവനന്തപുരം (12626) കേരള എക്‌സ്പ്രസ്, നിസാമുദീന്‍-എറണാകുളം (12618) മംഗള എക്‌സ്പ്രസ്, അമൃത്സര്‍-കൊച്ചുവേളി (12484) എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. തൃശൂരില്‍ നിന്നും വടക്കോട്ടുള്ള ട്രാക്കില്‍ ട്രെയിനുകള്‍ കൃത്യസമയത്ത് പോകുന്നുണ്ട്.

English summary
thrissur shornur train services delayed
topbanner topbanner

More News from this section

Subscribe by Email