Tuesday September 25th, 2018 - 2:55:pm
topbanner

തൃശൂര്‍ പൂരത്തിന് ക്രമീകരണങ്ങളായി; മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍

suvitha
തൃശൂര്‍ പൂരത്തിന് ക്രമീകരണങ്ങളായി; മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിനുളള ക്രമീകരണങ്ങളായതായി കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ രാമനിലയത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗതാഗതാം, കുടിവെളളം, ദുരന്താനിവാരണ ക്രമീകരണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവികള്‍ എന്നിവരുമായി അവലോകനം ചെയ്ത ശേഷമാണ് അദ്ദേഹം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ പൂരത്തിന് ആവശ്യമായ താല്പര്യം എടുത്തിട്ടു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കീഴിലുളള പി.ഇ.എസ്.ഒ അധികാരികളാണ് വെടിക്കെട്ടിന് അനുമതി നല്‍കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ അനുസരിച്ച് പരമ്പരാഗതമായി ഉപയോഗിക്കുന്ന ഗുണ്ട്‌ കുഴിമിന്നല്‍, ഡൈന, അമിട്ട് തുടങ്ങിയവ ഉപയോഗിക്കരുത്.

ഇതു പ്രകാരം മാത്രമേ ജില്ലാ മജിസ്ട്രേറ്റിന് അനുമതി നല്‍കാന്‍ കഴിയൂ. അതു മാത്രമേ ചെയ്തിട്ടുളളുവെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിനായി വ്യാവസായ മന്ത്രി ഏ.സി.മൊയ്തീന്‍, വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, കൃഷി മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തിയത് പൂരത്തിനോടുളള സര്‍ക്കാരിന്റെ സദുദ്ദേശമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫയര്‍ ആന്‍ഡ് സേഫ്റ്റി മുന്നില്‍ കണ്ടുകൊണ്ട് ഒരു കോടി 10 ലക്ഷം രൂപ ചെലവിട്ട് ഹൈഡ്രന്റ് സ്ഥാപിക്കുകയാണ്. ഇത് റോഡിനു ചുറ്റും സ്ഥിരം സംവിധാനമാക്കി മാറ്റും. ഇതിനാവശ്യമായ ജലം ലഭ്യമാക്കാന്‍ മഴവെളളം സംഭരണി സ്ഥാപിക്കും. കൂടാതെ 20 ലക്ഷം രൂപ മുടക്കി പൂരനഗരിയില്‍ 5 ഹൈമാറ്റ്സ് ലൈറ്റും സ്ഥാപിക്കുന്നു.

കൂടാതെ സി.സി.ടി.വി സ്ഥാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണത്തിനുളള പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു കഴിഞ്ഞു. ദേവസ്വം ബോര്‍ഡുകള്‍ ഇന്‍ഷൂറന്‍സ് സംവിധാനം ഏര്‍പ്പെടുത്തി. അസാധാരണ സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടാനുളള എക്സിറ്റ് ഡോറുകളും ക്രമീകരിച്ചതായി അദ്ദേഹം പറഞ്ഞു.

 

English summary
ready for Thrissur Pooram arrangements; Minister Adv. VS Sunil Kumar
topbanner

More News from this section

Subscribe by Email