Wednesday November 21st, 2018 - 1:17:am
topbanner

ഹൈക്കോടതി അനുമതി നല്‍കി ; തൃശൂര്‍പൂരം പൊടിപൊടിക്കും

NewsDesk
ഹൈക്കോടതി അനുമതി നല്‍കി ; തൃശൂര്‍പൂരം പൊടിപൊടിക്കും

കൊച്ചി: തൃശൂര്‍ പൂരം വെടിക്കെട്ടോടെ നടത്താന്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുതെന്നും ശബ്ദ മലിനീകരണം കുറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.പൂരം സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമാണെന്നും പൂരം വെടിക്കെട്ടിനു സുപ്രീം കോടതി വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി പരാമര്‍ശം അനുകൂലമായി വന്നതോടെ ആചാരപ്രകാരം പൂരം നടത്തുമെന്നു സംഘാടക സമിതി അറിയിച്ചു. പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടു നാളെ നടക്കും.വെടിക്കെട്ട് നിയന്ത്രണത്തെ കുറിച്ചുള്ള അടിയന്തിര പ്രാധാന്യമുള്ള ഹര്‍ജി പരിഗണിക്കവെയാണു പൂരം നടത്തിപ്പിനു കോടതി അനുകൂല നടപടി സ്വീകരിച്ചത്.

തൃശൂര്‍ പൂരം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും കോടതി നിരീക്ഷിച്ചു. നിലവില്‍ പൂരം വെടിക്കെട്ട് നടക്കുന്നതിന് സുപ്രീം കോടതി വിലക്കില്ല. 2007ലെ സുപ്രീം കോടതി വിധി പ്രകാരം രാത്രി വെടിക്കെട്ട് നടത്താമെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പൂരം കേരളത്തിന്റെ സംസ്‌കാരത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി സന്തോഷപ്രദമാണെന്ന് വിവിധ ദേവസ്വങ്ങള്‍ പ്രതികരിച്ചു. പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചിട്ടുണ്ടെന്നും പാറമേക്കാവ് ദേവസ്വം കോടതിയില്‍ അറിയിച്ചിരുന്നു.

പതിനഞ്ചുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഹിന്ദു മുസ്ലീം പ്രണയവിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതം; എതിര്‍പ്പുമായി ഹിന്ദു സംഘടന

English summary
thrissur pooram highcourt order sample firework tomarrow
topbanner

More News from this section

Subscribe by Email