Sunday November 18th, 2018 - 10:58:pm
topbanner

കടുത്ത വൃണമുള്ള ആന തൃശൂര്‍ പൂരത്തിന്; വൃണം ചായം പൂശി മറിച്ചു; ക്രൂരത ഇങ്ങനെയും

NewsDesk
കടുത്ത വൃണമുള്ള ആന തൃശൂര്‍ പൂരത്തിന്; വൃണം ചായം പൂശി മറിച്ചു; ക്രൂരത ഇങ്ങനെയും

കൊച്ചി: തൃശൂര്‍ പൂരം ആവേശത്തോടെ കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തമാധ്യമങ്ങളുടെ കണ്ണില്‍പെടാത്ത ദൃശ്യമാണ് ഇന്ന് ചര്‍ച്ചയായിരിക്കുന്നത്. പൂരത്തിനായി എഴുന്നെള്ളിയ ആനകളില്‍ ഒന്ന് വ്രണം കൊണ്ട് അവശനായിരുന്നു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായി പൂരനഗരിയില്‍ നിന്നും ഇന്നലെ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തതാണ് ഈ വാര്‍ത്ത. ആനയുടെ ദേഹത്തുള്ള മുറിവ് അറിയാതിരിക്കുന്നതിനുവേണ്ടി അവ ഛായം പൂശി മറച്ചിരുന്നു. എന്നാലും വ്രണത്തില്‍ ഈച്ച വന്നു നിറഞ്ഞിരുന്നു.

ദേഹത്ത് വലിയ വ്രണമുളള ആനയെയാണ് രാവിലെമുതല്‍ തിളച്ചുമറിയുന്ന ചൂടില്‍ എഴുന്നള്ളിച്ചത്. അതേസമയം പല പാപ്പാന്‍മാരും പരിശോധനയില്‍ രക്ഷപ്പെടാനായി വ്രണമുളള ആനകളുടെ ശരീരത്തില്‍ ആ ഭാഗത്തായി കറുത്ത പെയിന്റ് അടിക്കാറുണ്ടെന്നും വെറ്റിനറി ഡോക്ടര്‍ രാകേഷ് സി വ്യക്തമാക്കുന്നു. മൃഗങ്ങളോടുളള ക്രൂരത തടയുന്ന നിയമ പ്രകാരമുളള പരിശോധനകള്‍ ചില സാഹചര്യങ്ങളില്‍ മാത്രമെ നടക്കാറുള്ളെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥനായ വിനോദ് കുമാര്‍ പറഞ്ഞു.

ഇത് കൂടാതെ എഴുന്നെള്ളത്തിനായി എത്തിച്ച ഭൂരിഭാഗം ആനകളുടെ പിന്‍കാലുകളിലും ചങ്ങലകള്‍ ഉരഞ്ഞുണ്ടായ വലിയ മുറിവുകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അതെസമയം സുപ്രീംകോടതി ഉത്തരവ് പ്രകാരമുളള നിര്‍ദേശങ്ങളൊന്നും ഇരുദേവസ്വങ്ങളും ആനകളെ എഴുന്നള്ളിച്ചപ്പോള്‍ പാലിച്ചിട്ടില്ല എന്ന് വ്യകതമാകുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.

ഒരു ദിവസം മൂന്നുമണിക്കൂറെ ആനയെ എഴുന്നള്ളിക്കാന്‍ പാടുള്ളുവെന്നും, എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മില്‍ മൂന്നുമീറ്റര്‍ അകലം വേണമെന്നും നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു മീറ്റര്‍ പോലും അകലമില്ലാതെ, അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാന്‍ പോലുമാകാതെ മണിക്കൂറുകളോളമാണ് പൂരത്തിനെന്ന പേരില്‍ ആനകളോടുളള വര്‍ഷങ്ങളായുളള ക്രൂരത ഇന്നലെയും തുടര്‍ന്നത്.

കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന പേരില്‍ വെടിക്കെട്ടിനും, ആനകള്‍ക്ക് എതിരെയുളള ക്രൂരതകള്‍ക്കും എതിരെ ക്യാംപെയ്‌നുമായി ഇറങ്ങിയ ഏഷ്യാനെറ്റ് അടക്കമുളള ചാനലുകളും പൂരാവേശത്തില്‍ മതിമറന്ന് ലൈവ് കവറേജ് നല്‍കിയപ്പോള്‍ ആനകളോടുളള ഈ ക്രൂരത കാണാനോ, റിപ്പോര്‍ട്ട് ചെയ്യാനോ തയ്യാറിയിട്ടില്ല.

 ആറ്റിങ്ങല്‍ കൊലപാതകം കാമപൂര്‍ത്തീകരണത്തിനെന്ന് കോടതി നിരീക്ഷണം

മുസ്‌ലിം ലീഗിന്റെ മതേതര മുഖംമൂടി പൊളിച്ചുകാട്ടി അഡ്വ. ജഹാംഗീര്‍ റസാഖ്

 

English summary
thrissur pooram elephant contraversy
topbanner

More News from this section

Subscribe by Email